കൃ​ഷി​ക്കും മ​റ്റും ഭീ​ഷ​ണി; ഇല്ലാതാക്കിയത് 50,000ത്തി​ൽ അ​ധി​കം കാ​ക്ക​​ക​ളെ​യും മൈ​ന​ക​ളേ​യും

കൃ​ഷി​ക്കും മ​റ്റും ഭീ​ഷ​ണി; ഇല്ലാതാക്കിയത് 50,000ത്തി​ൽ അ​ധി​കം കാ​ക്ക​​ക​ളെ​യും മൈ​ന​ക​ളേ​യും
Mar 1, 2023 01:47 PM | By Nourin Minara KM

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ കൃ​ഷി​ക്കും മ​റ്റും ഭീ​ഷ​ണി സൃ​ഷ്​​ടി​ക്കു​ന്ന പ​ക്ഷി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദോ​ഫാ​റി​ൽ​നി​ന്ന്​ 50,000ത്തി​ൽ അ​ധി​കം കാ​ക്ക​​ക​ളെ​യും മൈ​ന​ക​ളേ​യും ഇ​ല്ലാ​താ​ക്കി​യ​താ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 13 മു​ത​ല്‍ ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി 25 വ​രെ​യു​ള്ള കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ​ ഇ​ത്ത​ര​ത്തി​ലു​ള്ള 52,248 പ​ക്ഷി​ക​ളെ​യാ​ണ്​ ഇ​ല്ലാ​താ​ക്കി​യ​ത്.

ഇ​തി​ൽ 36,509 മൈ​ന​ക​ളും 15,739 ഇ​ന്ത്യ​ന്‍ കാ​ക്ക​ക​ളും ഉ​ൾ​പ്പെ​ടും. സ​ലാ​ല, താ​ഖ, മി​ർ​ബാ​ത്ത്, സ​ദ എ​ന്നീ വി​ലാ​യ​ത്തു​ക​ളി​ലാ​യി​രു​ന്നു പ​രി​സ്ഥി​തി ​അ​തോ​റി​റ്റി​യു​ടെ കാ​മ്പ​യി​ൻ.

തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, മ​സ്‌​ക​ത്ത്, ദോ​ഫാ​ർ തു​ട​ങ്ങി സു​ൽ​ത്താ​നേ​റ്റി​ന്‍റെ മി​ക്ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത്ത​രം പ​ക്ഷി​ക​ളു​ടെ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വാ​ണ്​ ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന്​ സ്ഥി​തി വി​വ​ര ക​ണ​ക്കു​ൾ സൂ​ചി​പ്പി​ക്കു​ന്നു​വെ​ന്ന്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് എ​ൻ​വ​യോ​ൺ​മെ​ന്റ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലും ഗ​വ​ർ​ണ​റേ​റ്റി​ലെ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ പ​ക്ഷി​ക​ളെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ദേ​ശീ​യ കാ​മ്പ​യി​നി​ന്റെ ഉ​പ​സ​മി​തി ത​ല​വ​നു​മാ​യ താ​ലി​ബ് ബി​ൻ അ​ലി അ​ൽ അ​ബ്രി പ​റ​ഞ്ഞു.

ദോ​ഫാ​റി​ലാ​ണ്​ കാ​മ്പ​യി​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും വ​രു​മാ​സ​ങ്ങ​ളി​ൽ മ​സ്‌​ക​ത്ത്, വ​ട​ക്ക​ൻ ബാ​ത്തി​ന എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ഇ​ത്ത​രം പ​ക്ഷി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി തു​ട​രും.

പ​ക്ഷി​ക​ൾ കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കെ​ണിവെച്ച് പി​ടി​ക്കു​ന്ന​തി​നു പുറമെ എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ചും ഇ​വ​​യെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ്​ ന​ട​ത്തു​ന്ന​ത്.

രാ​ജ്യ​ത്ത് മൈ​ന​ക​ളു​ടെ​യും കാ​ക്ക​ക​ളു​ടെ​യും ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ​യാ​ണ്​ പ​രി​സ്ഥി​തി അ​തോ​റി​റ്റി പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം തേ​ടി​യ​ത്. കൃ​ഷി​ക​ളും മ​റ്റും ന​ശി​പ്പി​ച്ച് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഇ​വ​വ​രു​ത്തു​ന്ന​ത്.

ഗോ​ത​മ്പ്, നെ​ല്ല് തു​ട​ങ്ങി​യ ധാ​ന്യ​ങ്ങ​ളും മു​ന്തി​രി, ആ​പ്രി​ക്കോ​ട്ട്, പി​യേ​ഴ്സ് തു​ട​ങ്ങി​യ പ​ഴ​വ​ർ​ഗ​ങ്ങ​ളു​മാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്. മൈ​ന​ക​ളും കാ​ക്ക​ക​ളു​മു​ണ്ടാ​ക്കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​വ​യു​ടെ വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നെ പ​റ്റി​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.

ഒ​മാ​നി​ൽ 1,60,000ൽ ​അ​ധി​കം മൈ​ന​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​വ​യു​ടെ വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​നാ​യി ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ പ​രി​സ്ഥി​തി അ​തോ​റി​റ്റി ടീ​മി​നെ രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു.

പ​ക്ഷി​ക​ളു​ടെ വ്യാ​പ​നം ത​ട​യാ​നു​ള്ള അ​ന്താ​രാ​ഷ്ട്ര വി​ദ​ഗ്ധ​യാ​യ സൂ​സ​ന സാ​വേ​ദ്ര​യു​മാ​യാ​ണ് അ​ധി​കൃ​ത​ർ ഇ​തി​നാ​യി ക​രാ​ർ ഉ​ണ്ടാ​ക്കി​യ​ത്. അ​വ​ർ സ​ലാ​ല​യി​ലും മ​സ്ക​ത്തി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും മൈ​ന​ക​ളെ​യും കാ​ക്ക​ക​ളെ​യും നി​രീ​ക്ഷി​ക്കാ​നു​ള്ള പ്രാ​രം​ഭ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മ​റ്റു പ​ക്ഷി​ക​ളു​ടെ മു​ട്ട​ക​ൾ മൈ​ന ന​ശി​പ്പി​ക്കു​ന്ന​ത് പ്ര​കൃ​തി​യു​ടെ വൈ​വി​ധ്യ​ത​ക്ക് ഭീ​ഷ​ണി​യാ​വു​ന്നു​ണ്ട്. ഇ​ന്ത്യ അ​ട​ക്ക​മു​ള്ള ഉ​ഷ്ണ​മേ​ഖ​ല രാ​ജ്യ​ങ്ങ​ളി​ലാ​ണ് മൈ​ന​യെ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ലും പാ​ർ​പ്പി​ട മേ​ഖ​ല​ക​ളി​ലു​മാ​ണ് മൈ​ന​യെ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്.

സ​ലാ​ല​യി​ലെ ചി​ല വി​ലാ​യ​ത്തു​ക​ളി​ൽ ഇ​വ വ​ല്ലാ​തെ വ​ർ​ധി​ക്കു​ന്നു​ണ്ട്. ഗ​വ​ർ​ണ​റേ​റ്റി​ൽ താ​ഖാ, മി​ർ​ബാ​ത്ത് വി​ലാ​യ​ത്തു​ക​ളെ അ​പേ​ക്ഷി​ച്ച് സ​ലാ​ല​യി​ലെ തോ​ട്ട​ങ്ങ​ളി​ലും പൊ​തു​പാ​ർ​ക്കു​ക​ളി​ലും 80 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ് മൈ​ന​ക​ൾ.

താ​ഖ​യി​ൽ 12 ശ​ത​മാ​ന​വും മി​ർ​ബാ​ത്തി​ലും മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും എ​ട്ട് ശ​ത​മാ​ന​വു​മാ​ണ് മൈ​ന​ക​ൾ. ഇ​ത്ത​രം പ​ക്ഷി​ക​ളു​ടെ വ​ർ​ധ​ന ത​ട​യാ​ൻ മ​റ്റു വി​ഭാ​ഗ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ക​യാ​ണ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വി​ഭാ​ഗം. മ​റ്റു പ്രാ​ദേ​ശി​ക ജീ​വി​ക​ൾ​ക്കും പ​രി​സ്ഥി​തി​ക്കു​മു​ണ്ടാ​കു​ന്ന വി​പ​രീ​ത ഫ​ലം ഒ​ഴി​വാ​ക്കാ​നാ​ണി​ത്.

More than 50,000 crows and minas have been eliminated from agriculture and other threats

Next TV

Related Stories
#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Apr 23, 2024 07:55 PM

#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

ഉദ്യോഗസ്ഥർ ടാക്‌സിക്ക് സമീപമെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പ്രവാസികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അധികൃതർ...

Read More >>
#harassingwoman | സ്ത്രീയെ ശല്യം ചെയ്ത പ്രവാസിക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും 1.5 ലക്ഷം റിയാല്‍ പിഴയും

Apr 23, 2024 07:49 PM

#harassingwoman | സ്ത്രീയെ ശല്യം ചെയ്ത പ്രവാസിക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും 1.5 ലക്ഷം റിയാല്‍ പിഴയും

പബ്ലിക് പ്രോസിക്യൂഷന്‍റെ പബ്ലിക് മൊറാലിറ്റി വിങ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് കോടതിക്ക്...

Read More >>
#drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

Apr 23, 2024 11:56 AM

#drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഇ​തി​ന് 25,000 ദീ​നാ​ർ വി​ല വ​രു​മെ​ന്നും അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം...

Read More >>
#death | ഹൃ​ദ​യാ​ഘാ​തം: പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു

Apr 23, 2024 10:14 AM

#death | ഹൃ​ദ​യാ​ഘാ​തം: പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു

​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ...

Read More >>
#death |ഉംറ ത്വവാഫിനിടെ പ്രവാസി മലയാളി  ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

Apr 22, 2024 09:41 PM

#death |ഉംറ ത്വവാഫിനിടെ പ്രവാസി മലയാളി ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

ഉംറ നിർവഹിക്കുന്നതിനിടെ ഹറമിനകത്ത് മത്വാഫിൽ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു...

Read More >>
#death | ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു

Apr 22, 2024 08:00 PM

#death | ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു

മൃതദേഹം നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരികയാണ്. തുടര്‍ നടപടികള്‍ നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍...

Read More >>
Top Stories










News Roundup