ഒ​മാ​ൻ-​യു.​എ.​ഇ റെ​യി​ൽ​വേ പ​ദ്ധ​തി; ഇ.​പി.​സി ക​രാ​ർ ഈ ​വ​ർ​ഷം അവസാനത്തോടെ നൽകും

ഒ​മാ​ൻ-​യു.​എ.​ഇ റെ​യി​ൽ​വേ പ​ദ്ധ​തി; ഇ.​പി.​സി ക​രാ​ർ ഈ ​വ​ർ​ഷം അവസാനത്തോടെ നൽകും
Mar 3, 2023 12:54 PM | By Nourin Minara KM

മ​സ്ക​ത്ത്​: യു.​എ.​ഇ-​ഒ​മാ​ൻ റെ​യി​ൽ​വേ പ​ദ്ധ​തി​ക്കാ​യി ഈ ​വ​ർ​ഷാ​വ​സാ​ന​മോ അ​ടു​ത്ത​വ​ർ​ഷം ആ​ദ്യ​മോ ഇ.​പി.​സി കാ​രാ​ർ (എ​ൻ​ജി​നീ​യ​റി​ങ്, നി​ർ​വ​ഹ​ണം, നി​ർ​മാ​ണം) ന​ൽ​കു​മെ​ന്ന്​ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ഈ​ദ്​ ബി​ൻ ഹ​മൂ​ദ് അ​ൽ മ​വാ​ലി പ​റ​ഞ്ഞു.

ഒ​മാ​നെ സൗ​ദി അ​റേ​ബ്യ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റെ​യി​ൽ​വേ പ​ദ്ധ​തി​ക്കും സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​വി പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ക്ക​വേ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ന്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. റെ​യി​ൽ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ന്​ ക​ഴി​ഞ്ഞ​മാ​സം സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പ്​ അ​ധി​കൃ​ത​ർ ന​ട​ത്തി​യി​രു​ന്നു.

303 കി​ലോ​മീ​റ്റ​ർ പാ​ത​യു​ടെ വി​ക​സ​ന​ത്തി​നാ​യി മേ​ല്‍നോ​ട്ടം വ​ഹി​ക്കു​ന്ന ഒ​മാ​ൻ ആ​ൻ​ഡ്​ ഇ​ത്തി​ഹാ​ദ് റെ​യി​ൽ ക​മ്പ​നി അ​ബൂ​ദ​ബി​യി​ലെ മു​ബാ​ദ​ല ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ക​മ്പ​നി​യു​മാ​യാ​ണ്​ ക​രാ​ർ ഒ​പ്പി​ട്ട​ത്. മൂ​ന്നു ശ​ത​കോ​ടി ഡോ​ള​റി​ന്റെ നി​ക്ഷേ​പ ക​രാ​റി​ലാ​ണ്​ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ നി​ർ​മാ​ണം അ​തി​വേ​ഗം ആ​രം​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​ക്ക്​ ശക്തിയേറി.

രാ​ജ്യ​ത്തെ എ​ല്ലാ ഓ​റ​ഞ്ച്, വെ​ള്ള നി​റ​ത്തി​ലു​ള്ള ടാ​ക്‌​സി​ക​ൾ​ക്കും നി​ര​ക്കും ദൂ​ര​വും ക​ണ​ക്കാ​ക്കാ​ൻ അ​ബ​ർ ടാ​ക്സി മീ​റ്റ​ർ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കാ​ൻ മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ടു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി വ​രും മാ​സ​ങ്ങ​ളി​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കും.

ക​മ്പ​നി ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ൾ​ക്ക് ഈ ​മീ​റ്റ​ർ നി​ര​ക്കു​ക​ൾ ബാ​ധ​ക​മ​ല്ല. മ​റൈ​ൻ ലോ​ജി​സ്റ്റി​ക്‌​സ്, ഡി​ജി​റ്റ​ൽ, ഇ​ക്കോ​ണ​മി, ഡ്രൈ ​പോ​ർ​ട്ടു​ക​ളു​ടെ (ട്ര​ക്ക് കാ​ർ​ഗോ) വി​ക​സ​നം എ​ന്ന​വ​യാ​യി​രി​ക്കും വ​രും വ​ർ​ഷ​ങ്ങ​ളി​ൽ മു​ൻ​ഗ​ണ​നാ മേ​ഖ​ല​ക​ളെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

2035 ഓ​ടെ രാ​ജ്യ​ത്തെ നി​ര​ത്തു​ക​ളി​ലെ 79 ശ​ത​മാ​നം കാ​റു​ക​ളും വൈ​ദ്യു​തി​യി​ൽ ഓ​ടി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ വാ​ഹ​ന ഡീ​ല​ർ​മാ​രു​മാ​യി മ​ന്ത്രാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ലി ബി​ൻ അ​മ​ർ അ​ൽ ഷൈ​ദാ​നി പ​റ​ഞ്ഞു.

അ​പൂ​ർ​ണ​മാ​യ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും റെ​യ്‌​സു​ത്-​മു​ഗ്‌​സൈ​ൽ ഇ​ര​ട്ട റോ​ഡ്, നി​സ്​​വ-​ഇ​സ്‌​കി, ഇ​ബ്രി-​സൗ​ദി അ​തി​ർ​ത്തി റോ​ഡ് ഇ​ര​ട്ടി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ ചി​ല പു​തി​യ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​നു​മാ​ണ്​ ശ്ര​ദ്ധ​യെ​ന്ന് ഗ​താ​ഗ​ത അ​ണ്ട​ർ സെ​ക്ര​ട്ട​റി ഖ​മീ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഷ​മാ​ഖി പ​റ​ഞ്ഞു.

മു​സ​ന്ദം, ബാ​ത്തി​ന, മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വാ​ട്ട​ർ ടാ​ക്‌​സി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ൾ അ​ന്തി​മ​മാ​ക്കു​ക​യും ഭ​വ​ന, ന​ഗ​ര വി​ക​സ​ന മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്‌​തു. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് പ​ദ്ധ​തി ആ​ദ്യ​മാ​യി ആ​രം​ഭി​ക്കു​ക.

ജ​ബ​ൽ അ​ൽ അ​ഖ്ദ​ർ പ​ദ്ധ​തി അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഭ​വ​ന, ന​ഗ​ര ആ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ഠ​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ​ന്നും ഇ​പ്പോ​ൾ ഏ​തു​ത​രം റോ​ഡാ​ണ് നി​ർ​മി​ക്കു​ന്ന​തെ​ന്ന് നി​ർ​ണ​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ൽ ഷ​മാ​ഖി പ​റ​ഞ്ഞു.

പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ൾ 2021നെ ​അ​പേ​ക്ഷി​ച്ച് ക​ഴി​ഞ്ഞ​വ​ർ​ഷം 185 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ന​ഗ​ര റൂ​ട്ടു​ക​ളി​ലും ഇ​ന്റ​ർ സി​റ്റി സ​ർ​വി​സു​ക​ളി​ലും 6.4 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രെ എ​ത്തി​ച്ചു. ഈ ​വ​ർ​ഷം ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക്‌​സ് മേ​ഖ​ല​യി​ൽ 25 നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളും മ​ന്ത്രാ​ല​യം അ​നാ​വ​ര​ണം ചെ​യ്തു.

Oman-UAE railway project EPC contract will give by end of this year

Next TV

Related Stories
#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

Apr 19, 2024 08:59 PM

#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

വിമാനം ലാൻഡ്​ ചെയ്തതിന്​ ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘം മരണപ്പെട്ടെന്ന്​...

Read More >>
#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Apr 19, 2024 08:52 PM

#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട...

Read More >>
 #IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

Apr 19, 2024 05:33 PM

#IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

മോശം കാലാവസ്ഥയെ തുടർന്ന് ദുബായിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളുടെ എണ്ണം താത്കാലികമായി പരിമിതിപ്പെടുത്തിയതിന്റെ...

Read More >>
#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

Apr 19, 2024 05:06 PM

#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനും മഴ പെയ്യാനും സാധ്യത പ്രവചിക്കുന്നുണ്ട്. ചിലപ്പോള്‍ കനത്ത മഴയും ഇടിയോട് കൂടിയ മഴയും...

Read More >>
#death | ഹൃദയാഘാതം: പ്രവാസി മലയാളി അൽഐനിൽ അന്തരിച്ചു

Apr 19, 2024 04:36 PM

#death | ഹൃദയാഘാതം: പ്രവാസി മലയാളി അൽഐനിൽ അന്തരിച്ചു

നടപടിക്രമങ്ങൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#death |നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന പ്രവാസി മലയാളി  വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

Apr 19, 2024 11:21 AM

#death |നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന പ്രവാസി മലയാളി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ക​യും തീ​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു....

Read More >>
Top Stories










News Roundup