---
title: "ഹൃദയാഘാതം; കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു "
english_title: "Kollam native died in Oman due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101663/kollam-native-died-in-oman-due-to-heart-attack"
published_at: "2023-03-06T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406241ad3368_death_gcc.jpg"
keywords: []
---

# ഹൃദയാഘാതം; കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു 

> **Lead Summary:** **മസ്‌കത്ത്: **ഹൃദയാഘാതത്തെ തുടർന്ന്​ കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു. കൊട്ടാരക്കര കുളക്കട കിഴക്ക് ജാസ് ഭവനില്‍ സുജിത് ജോസഫ് ആണ് മരിച്ചത്​.

## Article Content

**മസ്‌കത്ത്: **ഹൃദയാഘാതത്തെ തുടർന്ന്​ കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു. കൊട്ടാരക്കര കുളക്കട കിഴക്ക് ജാസ് ഭവനില്‍ സുജിത് ജോസഫ് ആണ് മരിച്ചത്​.

മസ്‌കത്തിലെ അല്‍ ഖലീലി യുനൈറ്റഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.ഭാര്യ: ശോഭ സുജിത്. മക്കള്‍: സിറില്‍ സുജിത്, ഷോണ്‍ സുജിത്.

സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101663/kollam-native-died-in-oman-due-to-heart-attack)