മലയാളി കുടുംബം സഞ്ചരിച്ച വാഹനം സൗദിയില്‍ അപകടത്തില്‍പ്പെട്ടു; യുവതി മരിച്ചു

മലയാളി കുടുംബം സഞ്ചരിച്ച വാഹനം സൗദിയില്‍ അപകടത്തില്‍പ്പെട്ടു; യുവതി മരിച്ചു
Mar 20, 2023 02:16 PM | By Vyshnavy Rajan

റിയാദ് : ജിദ്ദയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ജോർദാനിൽ നിന്നും ജിസാനിലേക്ക് മടങ്ങും വഴി മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തില്‍പെടുകയായിരുന്നു.

സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും 120 കിലോമീറ്റർ അകലെ അല്ലൈത്തിൽ വെച്ചായിരുന്നു സംഭവം. നിലമ്പൂർ ചന്തക്കുന്ന് സ്വദേശിനി പയ്യശ്ശേരി തണ്ടുപാറയ്ക്കൽ ഫസ്ന ഷെറിൻ (23) ആണ് മരിച്ചത്. വിസിറ്റ് വിസ പുതുക്കാനായി മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഫസ്ന ജോര്‍ദാനിലേക്ക് യാത്ര ചെയ്തത്.

മൃതദേഹം അല്ലൈത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് നിസാര പരിക്കുകളാണുള്ളത്. പരിക്ക് പറ്റിയവരിൽ ഒരാളെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലും ബാക്കിയുള്ളവരെ അല്ലൈത്ത് ആശുപത്രിയിലും പ്രവേശിച്ചിപ്പിച്ചു.

The vehicle in which the Malayali family was traveling met with an accident in Saudi; The woman died

Next TV

Related Stories
അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

Jun 2, 2023 10:32 PM

അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

ജൂണ്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെ...

Read More >>
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

Jun 2, 2023 10:05 PM

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ...

Read More >>
റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

Jun 2, 2023 09:49 PM

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി...

Read More >>
Top Stories