---
title: "കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു"
english_title: "The expatriate Malayali who was undergoing treatment died after collapsing"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/104214/the-expatriate-malayali-who-was-undergoing-treatment-died-after-collapsing"
published_at: "2023-03-21T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419176d2b1e5_manama_death.jpg"
keywords: []
---

# കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **മനാമ:** പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു. കണ്ണൂര്‍ മാമ്പ കുഴിമ്പാലോട് ചോടവീട്ടില്‍ ഗോപാലന്റെയും കൗസല്യയുടെയും മകന്‍ കെ.സി ഷീജിത്ത് ആണ് മരിച്ചത്. ബി.ഡി.എഫ് ജീവനക്കാരനായിരുന്ന അദ്ദേഹം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്നു.

## Article Content

**മനാമ:** പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു. കണ്ണൂര്‍ മാമ്പ കുഴിമ്പാലോട് ചോടവീട്ടില്‍ ഗോപാലന്റെയും കൗസല്യയുടെയും മകന്‍ കെ.സി ഷീജിത്ത് ആണ് മരിച്ചത്. ബി.ഡി.എഫ് ജീവനക്കാരനായിരുന്ന അദ്ദേഹം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്നു.

ഭാര്യ - ജിഷ. മകന്‍ - ശ്രാവണ്‍, കണ്ണൂര്‍ തലവില്‍ ഹയര്‍ സെക്കണ്ടറി സ്‍കൂള്‍ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/104214/the-expatriate-malayali-who-was-undergoing-treatment-died-after-collapsing)