---
title: "വിശുദ്ധ റംസാന്‍ മാസത്തിന് തുടക്കം; യുഎഇയില്‍ ഈ മേഖലകളില്‍ സമയക്രമത്തിന് മാറ്റം"
english_title: "The beginning of the holy month of Ramadan; Times change in these areas in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/104424/the-beginning-of-the-holy-month-of-ramadan-times-change-in-these-areas-in-uae"
published_at: "2023-03-22T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641a674476215_RAMADAN.jpg"
keywords: []
---

# വിശുദ്ധ റംസാന്‍ മാസത്തിന് തുടക്കം; യുഎഇയില്‍ ഈ മേഖലകളില്‍ സമയക്രമത്തിന് മാറ്റം

> **Lead Summary:** **വി**ശുദ്ധ റംസാന്‍ മാസത്തിന് തുടക്കമാകുന്ന പശ്ചാത്തലത്തില്‍ യുഎഇയില്‍ നിരവധി മേഖലകളില്‍ മാറ്റം. റംസാന്‍ മാസത്തില്‍ പണമടച്ചുള്ള പാര്‍ക്കിങ്ങിലും തൊഴിലാളികളുടെ ജോലി സമയം അടക്കമുള്ള കാര്യങ്ങളിലും മാറ്റമുണ്ട്.

## Article Content

**വി**ശുദ്ധ റംസാന്‍ മാസത്തിന് തുടക്കമാകുന്ന പശ്ചാത്തലത്തില്‍ യുഎഇയില്‍ നിരവധി മേഖലകളില്‍ മാറ്റം. റംസാന്‍ മാസത്തില്‍ പണമടച്ചുള്ള പാര്‍ക്കിങ്ങിലും തൊഴിലാളികളുടെ ജോലി സമയം അടക്കമുള്ള കാര്യങ്ങളിലും മാറ്റമുണ്ട്.

വാഹനങ്ങളുടെ പൊതു പാര്‍ക്കിംഗ് തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയും രാത്രി 8 മുതല്‍ അര്‍ധ രാത്രി വരെയുമായിരിക്കും. മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ടെര്‍മിനലുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലായിരിക്കും പ്രവര്‍ത്തിക്കുക.

റംസാന്‍ പ്രമാണിച്ച് തിങ്കള്‍ മുതല്‍ വ്യാഴം വരെ പുലര്‍ച്ചെ 5 മുതല്‍ അര്‍ധരാത്രി 12 വരെ ദുബായ് മെട്രോ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച രാവിലെ 5 മുതല്‍ പുലര്‍ച്ചെ 1 വരെ ട്രെയിനുകള്‍ ഓടും. ശനിയാഴ്ച രാവിലെ 5 മുതല്‍ അര്‍ദ്ധരാത്രി 12 വരെയും ഞായറാഴ്ച രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി 12 വരെയും ട്രെയിന്‍ സര്‍വീസ് ഉണ്ടാകുമെന്ന് ദുബായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഉപഭോക്തൃ സേവന കേന്ദ്രങ്ങങ്ങളുടെ സേവനം തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ആയിരിക്കും. വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 12 വരെ സേവനം ലഭിക്കും. ഉം റമൂല്‍, അല്‍ മനാറ, ദെയ്റ, അല്‍ ബര്‍ഷ, ആര്‍ടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍ 24 മണിക്കൂറും സാധാരണപോലെ പ്രവര്‍ത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/104424/the-beginning-of-the-holy-month-of-ramadan-times-change-in-these-areas-in-uae)