ദുബൈ: റമദാന് മുന്നോടിയായി ഷാർജയിൽ 15 പള്ളികൾ കൂടി തുറന്നു. ഷാർജയുടെ വിവിധ ഭാഗങ്ങളിലായി പല വലുപ്പത്തിലും രൂപത്തിലുമാണ് പള്ളികൾ തുറന്നത്. റമദാൻ അവസാനിക്കുന്നതിന് മുമ്പ് അഞ്ച് പള്ളികൾ കൂടി തുറക്കും.
ജനസംഖ്യ വർധിച്ച സാഹചര്യത്തിലാണ് പള്ളികളുടെ എണ്ണവും വർധിപ്പിക്കുന്നത്. കൂടുതൽ പള്ളികൾ നിർമിക്കാൻ ഷാർജ ഇസ്ലാമിക കാര്യ വകുപ്പ് തീരുമാനിച്ചിരുന്നു.
റമദാനിൽ പള്ളികളിലെത്തുന്നവരുടെ എണ്ണം വർധിക്കുന്നത് മുന്നിൽകണ്ടാണ് റമദാൻ തുടങ്ങുന്നതിന് മുമ്പുതന്നെ 15 പള്ളികൾ തുറന്നത്. നിലവിലെ പള്ളികൾ വലുതാക്കാനും പദ്ധതിയുണ്ട്. പള്ളികളുടെ ശുചിത്വം ഉറപ്പാക്കാൻ അധികൃതർ പരിശോധന നടത്തും.
15 more mosques were opened in Sharjah