ദുബൈ: റമദാൻ പ്രമാണിച്ച് എമിറേറ്റിലെ പാർക്കുകളും വിനോദ കേന്ദ്രങ്ങളും കൂടുതൽ സമയം തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
സന്ദർശകർക്ക് കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്നതിനാണ് ക്രമീകരണം വരുത്തിയതെന്ന് സൗകര്യങ്ങൾ നിയന്ത്രിക്കുന്ന ദുബൈ മുനിസിപാലിറ്റി ട്വിറ്ററിൽ വ്യക്തമാക്കി.
പാർപ്പിട സമുച്ചയങ്ങളുടെ ഭാഗമായ പാർക്കുകളും മറ്റു സംവിധാനങ്ങളും പുലർച്ചെ ഒരു മണി വരെ തുറന്നു പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
In Dubai, parks and entertainment centers will be open for more hours