ശൈ​ത്യ​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ഒമാനിൽ ടൂ​റി​സം രം​ഗ​ത്ത്​ പു​ത്ത​നു​ണ​ർ​വ്

ശൈ​ത്യ​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ഒമാനിൽ ടൂ​റി​സം രം​ഗ​ത്ത്​ പു​ത്ത​നു​ണ​ർ​വ്
Mar 24, 2023 04:23 PM | By Nourin Minara KM

മ​സ്ക​ത്ത്​: ​​ശൈ​ത്യ​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ രാ​ജ്യ​ത്തെ ടൂ​റി​സം രം​ഗ​ത്ത്​ പു​ത്ത​നു​ണ​ർ​വ്​ പ്ര​ക​ട​മാ​യി. ജ​നു​വ​രി​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 177 ശ​ത​മാ​ന​മാ​യാ​ണ്​ ഉ​യ​ർ​ന്ന​തെ​ന്ന്​ പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ, 2.95 ല​ക്ഷം വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ്​ സു​ൽ​ത്താ​നേ​റ്റി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​ത്.

2022 ജ​നു​വ​രി​യി​ൽ ഇ​ത് 1.06 ല​ക്ഷം ആ​യി​രു​ന്നു​വെ​ന്ന്​ ദേ​ശീ​യ​സ്ഥി​തി വി​വ​ര കേ​ന്ദ്ര​​ത്തി​ന്‍റെ ക​ണ​ക്ക്​ ഉ​ദ്ധ​രി​ച്ച് പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ഒ​മാ​ന്റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല ക്ര​മാ​നു​ഗ​ത​മാ​യി വീ​ണ്ടെ​ടു​ക്കു​ക​യാ​ണെ​ന്ന് പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രി സ​ലിം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​ഹ്റൂ​ഖി അ​ടു​ത്തി​ടെ പ​റ​ഞ്ഞി​രു​ന്നു. ജ​നു​വ​രി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തി​യ​ത്​ യു.​എ.​ഇ.​യി​ൽ​നി​ന്നാ​ണ്. ​

83,016 സ​ന്ദ​ർ​ശ​ക​രാ​ണ്​ ഒ​മാ​ന്‍റെ മ​ണ്ണി​ലെ​ത്തി​യ​ത്. 40,389 ആ​ളു​ക​ളു​മാ​യി ഇ​ന്ത്യ​യാ​ണ്​ ര​ണ്ടാം​സ്ഥാ​ന​ത്ത്. ജ​ർ​മ​നി-17,657, ഇ​റ്റ​ലി-13,181, ബ്രി​ട്ട​ൻ-7,475, ചൈ​ന-7,293, യ​മ​ൻ-7,222, പാ​കി​സ്താ​ൻ-6,109 എ​ന്നി​ങ്ങ​നെ​യാ​ണ്​ തൊ​ട്ട​ടു​ത്ത രാ​ജ്യ​ങ്ങ​ൾ. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഹോ​ട്ട​ലു​ക​ളു​ടെ വ​രു​മാ​ന​ത്തി​ൽ ജ​നു​വ​രി​യി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്.

ദേ​ശീ​യ സ്ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 20.79 ദ​ശ​ല​ക്ഷം റി​യാ​ലി​ന്‍റെ വ​രു​മാ​ന​മാ​ണ്​ ഹോ​ട്ട​ലു​ക​ൾ (ത്രീ, ​ഫൈ​വ്​ സ്റ്റാ​ർ) നേ​ടി​യ​ത്. മു​ൻ​വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 50.8 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ 13.78 ദ​ശ​ല​ക്ഷം റി​യാ​ലാ​യി​രു​ന്നു വ​രു​മാ​നം.

With the onset of winter, a new revival in tourism in Oman.

Next TV

Related Stories
'ഈ നാട്ടിൽ സന്തുഷ്ടനാണ്'; സൗദിയിൽ തുടരുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Jun 3, 2023 09:12 AM

'ഈ നാട്ടിൽ സന്തുഷ്ടനാണ്'; സൗദിയിൽ തുടരുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

കളിക്കളത്തിലും പുറത്തും തനിക്ക് പിന്തുണ നൽകിയ എല്ലാ ആരാധകരോടും അദ്ദേഹം നന്ദി...

Read More >>
പെരുന്നാൾ ദിനം ആഘോഷപൂർണമാക്കാൻ വസ്ത്ര വിതരണവുമായി കെ.ആർ.സി.എസ്

Jun 2, 2023 01:59 PM

പെരുന്നാൾ ദിനം ആഘോഷപൂർണമാക്കാൻ വസ്ത്ര വിതരണവുമായി കെ.ആർ.സി.എസ്

ഈദ് വസ്ത്രങ്ങൾ വിതരണം ചെയ്യുമെന്ന്...

Read More >>
യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

May 31, 2023 08:25 PM

യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില നിര്‍ണയ കമ്മിറ്റി ബുധനാഴ്ച പുറത്തുവിട്ട അറിയിപ്പ് പ്രകാരം സൂപ്പര്‍ 98 പെട്രോളിന് ജൂണ്‍ മാസത്തില്‍ 2.95 ദിര്‍ഹമായിരിക്കും...

Read More >>
ക​അ്ബ, കി​സ്‍വ പ്ര​ദ​ർ​ശ​നം; മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ സ​ന്ദ​ർ​ശി​ച്ചു

May 29, 2023 11:40 AM

ക​അ്ബ, കി​സ്‍വ പ്ര​ദ​ർ​ശ​നം; മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ സ​ന്ദ​ർ​ശി​ച്ചു

. 30 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ക​അ്ബ​യു​ടെ​യും കി​സ്‍വ​യു​ടെ​യും ചി​ല ഭാ​ഗ​ങ്ങ​ൾ...

Read More >>
Top Stories