May 8, 2025 01:51 PM

മ​സ്ക​ത്ത്: (gcc.truevisionnews.com) വ​രാ​നി​രി​ക്കു​ന്ന ഖ​രീ​ഫ് സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച് മ​സ്‌​ക​ത്തി​നും സ​ലാ​ല​ക്കും ഇ​ട​യി​ൽ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ളു​മാ​യി ​ഒ​മാ​ന്റെ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ. സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ട്.

മ​സ്‌​ക​ത്തി​നും സ​ലാ​ല​ക്കും ഇ​ട​യി​ൽ 12 പ്ര​തി​ദി​ന വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്താ​നാ​ണ് ഒ​മാ​ൻ എ​യ​ർ ഒ​രു​ങ്ങു​ന്ന​ത്. 70,000 സീ​റ്റു​ക​ൾ കൂ​ടി ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നും എ​യ​ർ​ലൈ​ൻ അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര ടൂ​റി​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ് ഈ ​നീ​ക്കം. ഈ ​കാ​ല​യ​ള​വി​ൽ എ​ല്ലാ ഷെ​ഡ്യൂ​ൾ ചെ​യ്ത വി​മാ​ന​ങ്ങ​ൾ​ക്കും നി​ശ്ചി​ത ദേ​ശീ​യ നി​ര​ക്കു​ക​ൾ നി​ല​നി​ർ​ത്തു​മെ​ന്ന് ക​മ്പ​നി സ്ഥി​രീ​ക​രി​ച്ചു.

ഒ​മാ​നി പൗ​ര​ന്മാ​ർ​ക്ക് ജൂ​ലൈ ഒ​ന്നു​മു​ത​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ചു​വ​രെ 54 റി​യാ​ൽ നി​ര​ക്കി​ൽ റൗ​ണ്ട്-​ട്രി​പ്പ് ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​നും ക​ഴി​യും. അ​തേ​സ​മ​യം ഖ​രീ​ഫ് സീ​സ​ൺ ജൂ​ൺ 21ന് ​ആ​രം​ഭി​ച്ച് സെ​പ്റ്റം​ബ​ർ 20 വ​രെ തു​ട​രു​മെ​ന്ന് ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

സ​മ​ഗ്ര​മാ​യ ഷോ​പ്പി​ങ് ഏ​രി​യ, ഓ​പ്പ​ൺ എ​യ​ർ തി​യേ​റ്റ​ർ, ആ​ധു​നി​ക ഗെ​യി​മി​ങ് ഏ​രി​യ, ന​വീ​ക​രി​ച്ച ലൈ​റ്റി​ങ്, ലേ​സ​ർ ഷോ ​എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു ആ​ഗോ​ള ഇ​വ​ന്‍റ് ഹ​ബ്ബാ​യി​രി​ക്കും ഇ​ത്തീ​ൻ സ്‌​ക്വ​യ​ർ സൈ​റ്റെ​ന്ന് ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ഹെ​റി​റ്റേ​ജ് വി​ല്ലേ​ജി​നെ ആ​ഗോ​ള ഗ്രാ​മ​മാ​ക്കി മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

കു​ടും​ബ വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഔ​ഖാ​ദ് പാ​ർ​ക്ക് മാ​റ്റി​വെ​ക്കും. സ​ലാ​ല പ​ബ്ലി​ക് പാ​ർ​ക്ക് ശ​ര​ത്കാ​ല സീ​സ​ണി​ലു​ട​നീ​ളം വി​വി​ധ കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​രി​ക്കും ഉ​പ​യോ​​ഗ​പ്പെ​ടു​ത്തു​ക. അ​ൽ മ​റൂ​ജ് തി​യേ​റ്റ​റി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ക്കും. സ​ലാ​ല​യി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് ന​ട​ക്കു​ന്ന സ​മ​യ​മാ​ണ് ഖ​രീ​ഫ് കാ​ലം.

രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​നു​പേ​രാ​ണ് ഖ​രീ​ഫ് ആ​സ്വ​ദി​ക്കാ​നാ​യി ദോ​ഫാ​റി​ലേ​ക്ക് ഒ​ഴു​കു​ക. സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റു​മാ​യി റോ​ഡ് മാ​ർ​​ഗം പോ​കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. എ​ന്നാ​ൽ സ​മ​യ ലാ​ഭം ക​ണ​ക്കി​ലെ​ടു​ത്ത് വി​മാ​നം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​​ഗ​വും. അ​വ​രെ മു​ന്നി​ൽ​ക​ണ്ടാ​ണ് ദേ​ശീ​യ വി​മാ​ന ക​മ്പ​നി കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ളും സീ​റ്റു​ക​ളു​മാ​യി സീ​സ​ണി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

Oman Air adds more services Salalah for Kharif

Next TV

Top Stories