---
title: "സൗദി അറേബ്യയില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ട്രെയിലറിന് തീപിടിച്ചു; അപകടത്തിൽ ഡ്രൈവര്‍ മരിച്ചു"
english_title: "A trailer caught fire after it overturned in Saudi Arabia; The driver died in the accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/105020/a-trailer-caught-fire-after-it-overturned-in-saudi-arabia-the-driver-died-in-the-accident"
published_at: "2023-03-24T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641dc84b7c010_train.jpg"
keywords: []
---

# സൗദി അറേബ്യയില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ട്രെയിലറിന് തീപിടിച്ചു; അപകടത്തിൽ ഡ്രൈവര്‍ മരിച്ചു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ നിയന്ത്രണം വിട്ടുമറി‌ഞ്ഞ ട്രെയിലറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. അല്‍ലൈത്തിന് സമീപം ദഹബ് ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. മരണപ്പെട്ടത് പാകിസ്ഥാന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ നിയന്ത്രണം വിട്ടുമറി‌ഞ്ഞ ട്രെയിലറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. അല്‍ലൈത്തിന് സമീപം ദഹബ് ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. മരണപ്പെട്ടത് പാകിസ്ഥാന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിനറല്‍ വാട്ടര്‍ കാര്‍ട്ടനുകളുമായി പോവുകയായിരുന്ന ട്രെയിലറാണ് വ്യാഴാഴ്ച നോമ്പ് തുറ സമയത്തിന് അല്‍പം മുമ്പ് അല്‍ മിറാര്‍ ചുരം റോഡിന്റെ അടിവാരത്തുവെച്ച് നിയന്ത്രണംവിട്ട് മറി‌ഞ്ഞത്. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇന്ധനചോര്‍ച്ച ഉണ്ടാവുകയും തീപിടിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/105020/a-trailer-caught-fire-after-it-overturned-in-saudi-arabia-the-driver-died-in-the-accident)