മസ്കത്ത്: ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഒമാൻ. യു.എസ് മാസികയായ വെറാൻഡ തയാറാക്കിയ പട്ടികയിൽ 18ാം സ്ഥാനമാണ് സുൽത്താനേറ്റിന്. മാലദ്വീപ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കോസ്റ്ററീക രണ്ടും താൻസനിയ മൂന്നും സ്ഥാനത്താണുള്ളത്.
അമേരിക്ക, പെറു, ജപ്പാൻ, ഐസ്ലൻഡ്, കെനിയ, തായ്ലൻഡ്, നമീബിയ, ഗ്രീസ്, ന്യൂസിലൻഡ്, ചിലി, ഇറ്റലി, വിയറ്റ്നാം, സ്വിറ്റ്സർലൻഡ്, കാനഡ എന്നിവയാണ് ഒമാന് മുന്നിലുള്ള മറ്റു രാജ്യങ്ങൾ. ഉയർന്ന പർവതങ്ങൾ, മണൽ നിറഞ്ഞ തീരപ്രദേശങ്ങൾ മുതൽ ശ്രദ്ധേയമായ നഗര കേന്ദ്രങ്ങൾ വരെയുള്ള സുൽത്താനേറ്റിലെ കാര്യങ്ങളെ കുറിച്ച് മാഗസിൻ വിശദീകരിക്കുന്നുണ്ട്.
ഇസ്ലാമിക വാസ്തുവിദ്യയുടെ പ്രശസ്തമായ കലാസൃഷ്ടിയായി സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദിനെയും കുറിച്ച് പറയുന്നുണ്ട്. ഒലിവും ആപ്രിക്കോട്ട് മരങ്ങളും നിറഞ്ഞ ജബൽ അഖ്ദർ ഹൈക്കിങ്ങിന് പ്രശസ്തമാണെന്ന് മാഗസിൻ പറയുന്നു.
Oman tops the list of the most beautiful countries in the world