ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ് സീ​സ​ൺ ദീ​ർ​ഘി​പ്പി​ക്കാ​ൻ ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം തീ​രു​മാ​നം

ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ് സീ​സ​ൺ ദീ​ർ​ഘി​പ്പി​ക്കാ​ൻ ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം തീ​രു​മാ​നം
Mar 26, 2023 11:43 AM | By Nourin Minara KM

ദോ​ഹ: ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ് സീ​സ​ൺ ദീ​ർ​ഘി​പ്പി​ക്കാ​ൻ ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം തീ​രു​മാ​നം. രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക്, മ​ധ്യ മേ​ഖ​ല​ക​ളി​ലെ ക്യാ​മ്പി​ങ് സീ​സ​ൺ ​ഏ​പ്രി​ൽ ഒ​ന്നി​ന് സ​മാ​പി​ക്കാ​നി​രി​ക്കെ​യാ​ണ് ഏ​പ്രി​ൽ 29വ​രെ നീ​ട്ടാ​ൻ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ച​ത്.

അ​തേ​സ​മ​യം, സീ ​ലൈ​ൻ, ഖോ​ർ അ​ൽ ഉ​ദെ​യ്ദ് ഉ​ൾ​പ്പെ​ടെ തെ​ക്ക​ൻ മേ​ഖ​ല​യി​ലെ ക്യാ​മ്പി​ങ് സീ​സ​ൺ നേ​ര​ത്തെ നി​ശ്ച​യി​ച്ച​തു​പോ​ലെ മേ​യ് 20വ​രെ തു​ട​രും.ഇ​തോ​ടെ, റ​മ​ദാ​നും പെ​രു​ന്നാ​ളും ക​ഴി​യു​ന്ന​തു​വ​രെ ​വ​ട​ക്ക്, മ​ധ്യ മേ​ഖ​ല​ക​ളി​ലെ ക്യാ​മ്പി​ങ് തു​ട​രാ​ൻ ക​ഴി​യും. പ​രി​സ്ഥി​തി മ​ന്ത്രി ശൈ​ഖ് ഡോ. ​ഫ​ല​ഹ് ബി​ൻ നാ​സ​ർ ആ​ൽ​ഥാ​നി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ക്യാ​മ്പി​ങ് തീ​യ​തി മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ഖ​ത്ത​റി​ന്റെ സ​വി​ശേ​ഷ​മാ​യ അ​ന്ത​രീ​ക്ഷ​വും സ​ന്ദ​ർ​ശ​ക​രെ പ​രി​ച​യ​പ്പെ​ടു​ത്താ​നു​ള്ള വ​ഴി​യാ​യി ക്യാ​മ്പി​ങ് സീ​സ​ണി​നെ മാ​റ്റ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. പ​രി​സ്ഥി​തി​സൗ​ഹൃ​ദ ഊ​ർ​ജ​സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യും വൃ​ക്ഷ​ത്തൈ​ക​ളും മ​ര​ങ്ങ​ളും ന​ട്ടു​പി​ടി​പ്പി​ച്ചും ക്യാ​മ്പി​ങ് സൈ​റ്റു​ക​ൾ പ​രി​പാ​ലി​ക്ക​ണം.

ക്യാ​മ്പി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്ക​ൽ എ​ന്നി​വ​യി​ലൂ​ടെ പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​നും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും മ​ന്ത്രാ​ല​യം ആ​ഹ്വാ​നം​ചെ​യ്തു. ഭൂ​മി, സ​സ്യ​ങ്ങ​ൾ, വ​ന്യ​മൃ​ഗ​ങ്ങ​ൾ, തീ​ര​ങ്ങ​ൾ, ബീ​ച്ചു​ക​ൾ, ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഖ​ത്ത​റി പ​രി​സ്ഥി​തി​യെ ഹാ​നി​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ക്യാ​മ്പി​ന് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ല​ക്ക​ണം.

Decision to extend winter camping season

Next TV

Related Stories
അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

Jun 2, 2023 10:32 PM

അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

ജൂണ്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെ...

Read More >>
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

Jun 2, 2023 10:05 PM

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ...

Read More >>
റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

Jun 2, 2023 09:49 PM

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി...

Read More >>
Top Stories










News Roundup