‘വൺബില്യൺ മീൽസ്​’; പദ്ധതിയുടെ​ ആദ്യഘട്ടത്തിൽ മികച്ച പ്രതികരണം

‘വൺബില്യൺ മീൽസ്​’; പദ്ധതിയുടെ​ ആദ്യഘട്ടത്തിൽ മികച്ച പ്രതികരണം
Mar 26, 2023 02:17 PM | By Nourin Minara KM

​ദുബൈ: റമദാനിൽ പ്രഖ്യാപിക്കപ്പെട്ട ‘വൺബില്യൺ മീൽസ്​’ പദ്ധതിക്ക്​ ആദ്യദിനങ്ങളിൽ തന്നെ മികച്ച പ്രതികരണം. യു.എ.ഇയിലെ വിവിധ സർക്കാർ വകുപ്പുകളും സന്നദ്ധ സംഘടനകളും വ്യക്​തികളും പദ്ധതി പ്രഖ്യാപിക്കപ്പെട്ട്​ ആദ്യ മണിക്കൂറുകളിൽ തന്നെ സംഭാവനകളും സഹായവുമായി രംഗത്തുണ്ട്​.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക്​ അന്നമെത്തിക്കുന്ന പദ്ധതി ഇത്തവണയും നടപ്പിലാക്കുമെന്ന്​ റമദാൻ പിറക്കുന്നതിന്​ തൊട്ടുമുമ്പാണ്​ യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ചത്​. റമദാൻ ഒന്നുമുതൽ ആരംഭിച്ച പദ്ധതി നൂറു കോടി പേർക്ക്​ ഭക്ഷണമെത്തിക്കാനുള്ള സംഖ്യ കണ്ടെത്തുന്നത്​ വരെ തുടരും.

സുതാര്യത നിറഞ്ഞ സംവിധാനമെന്ന നിലയിലാണ്​ ആദ്യഘട്ടത്തിൽ തന്നെ പദ്ധതി സ്വീകരിക്കപ്പെടാനുള്ള കാരണം. ലോകത്ത്​ പത്തി​ലൊരാൾ പട്ടിണി നേരിടുന്നുണ്ടെന്നും മാനവികവും ധാർമികവും ഇസ്​ലാമികവുമായ ദൗത്യമെന്ന നിലയിലാണ്​ പദ്ധതി ഇത്തവണയും തുടരുന്നതെന്ന്​ ശൈഖ്​ മുഹമ്മദ്​ വ്യക്​തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ്​​ സഹായമെത്തിച്ചത്​.

2030ഓടെ പട്ടിണി തുടച്ച നീക്കാനുള്ള യു.എന്നിന്‍റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്​. സ്വകാര്യ സ്ഥാപനങ്ങളും വ്യക്​തികൾക്കും പദ്ധതിയിലേക്ക്​ സംഭാനകൾ നൽകാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ്​ ആളുകളിലേക്ക്​ എത്തുക. ഫലസ്തീൻ, ലബനൻ, ജോർഡൻ, സുഡാൻ, യമൻ, തുനീഷ്യ, ഇറാഖ്​, ഈജിപ്ത്​, കൊസോവോ, ബ്രസീൽ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്​​, നേപ്പാൾ, കെനിയ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഭക്ഷണ​പൊതികൾ കഴിഞ്ഞ തവണ എത്തുകയുണ്ടായി.

2020ൽ 10 മില്യൺ മീൽസ്​ പദ്ധതിയും 2021ൽ 100 മില്യൺ മീൽസ്​ കാമ്പയിനും നടപ്പാക്കിയിരുന്നു​. ഇതെല്ലാം ജനങ്ങൾ ഏറ്റെടുത്തതോടെയാണ്​ കഴിഞ്ഞ വർഷം മുതൽ ശതകോടി ഭക്ഷണപൊതികൾ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്​​. ‘വൺ ബില്യൺ മീൽസ്​’ പദ്ധതിയിലേക്ക്​ സംഭാവന നൽകുന്നത്​ പ്രോൽസാഹിപ്പിക്കാൻ ദുബൈ പൊലീസ് അടക്കം വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്​​. ഇഫ്താർ പീരങ്കി വിഭാഗം ഒരുക്കുന്ന പ്രതിദിന തത്സമയ സംപ്രേക്ഷണത്തിനിടെ 10ലക്ഷം ദിർഹമോ അതിൽ കൂടുതലോ സംഭാവന ചെയ്യുന്നവരുടെ പേര് പ്രഖ്യാപിക്കുന്നാണ്​ ദുബൈ പൊലീസിന്‍റെ പദ്ധതി. ദുബൈ ഇസ്​ലാമിക അഫയേഴ്​സ്​ ആന്‍റ്​ ചാരിറ്റബിൾ ആക്ടിവിറ്റീസ്​ ഡിപാർട്ട്​മെന്‍റും (ഐകാഡ്​) ദുബൈ സ്​പോർട്​സ്​ കൗൺസിലും പ്ലാൻ ബി ഗ്രൂപ്പും ചേർന്ന്​​ ‘എ സ്​റ്റെപ്​ ഫോർ ലൈഫ്​’ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്​​.

ജീവകാരുണ്യ-കായിക മേഖലകളെ സമന്വയിപ്പിച്ചാണ്​ പദ്ധതി നടപ്പാക്കുന്നത്​. ഓരാളുടെ ഒരോ 1000 ചുവടുകൾക്കും 10 ദിർഹം വീതം ഇസ്​ലാമിക കാര്യ വകുപ്പ്​ ജലീലിയ ഫൗണ്ടേഷന്​ നൽകുന്നതാണ്​ പദ്ധതി. 100 കോടി ചുവടുകൾ പൂർത്തിയാക്കുക വഴി 10 ലക്ഷം ദിർഹം അൽ ജലീലിയ ഫൗണ്ടേഷന്​ സംഭാവന നൽകാനാണ്​ ലക്ഷ്യമിടുന്നത്​. ഈ തുക രോഗികളുടെ ചികിത്സക്കും ആരോഗ്യ രംഗത്തെ ​ഗവേഷണത്തിനും ഉപയോഗിക്കും. ആരോഗ്യ സംരക്ഷണവും ജീവകാരുണ്യ പ്രവർത്തനവും ഒരേസമയം ചെയ്യാനുള്ള അവസരം കൂടിയാണ്​ സംഘാടകർ ഒരുക്കുന്നത്​. ഇത്തരത്തിൽ വൈവിധ്യങ്ങളായ സംരംഭങ്ങളിലൂടെയാണ്​. എങ്ങിനെ സംഭാവന നൽകാം 10 ദിർഹമാണ്​ ഏറ്റവും കുറഞ്ഞ സംഭാവന തുക.

1billionmeals.ae എന്ന വെബ്​സൈറ്റ്​ വഴി തുക കൈമാറാം. അല്ലെങ്കിൽ എമിറേറ്റ്​സ്​ എൻ.ബി.ഡിയുടെ പ്രത്യേക ബാങ്ക്​ അക്കൗണ്ടിലേക്ക്​ പണം അയച്ചും സംഭാവന ചെയ്യാം. മൊബൈൽ ഫോണിലെ ബാലൻസിൽ നിന്ന്​ തുക അടക്കാനുള്ള സൗകര്യവും ഏർപെടുത്തിയിട്ടുണ്ട്​. ഇതിനായി ഇത്തിസാലാത്ത്​, ഡു ഉപഭോക്​താക്കൾ Meal എന്ന്​ ടൈപ്പ്​ ​ചെയ്ത ശേഷം മെസേജ്​ അയച്ചാൽ മതി. 10ദിർഹം 1034 എന്ന നമ്പറിലേക്കും 50ദിർഹമാണെങ്കിൽ 1035ലേക്കും 100ദിർഹമാണെങ്കിൽ 1036ലേക്കും 500ആണെങ്കിൽ 1038 എന്ന നമ്പറിലേക്കും എസ്​.എം.എസ്​ അയച്ചാൽ മതി. മാസത്തിൽ സംഭാവന ​​ചെയ്യാനുള്ള ഒപ്​ഷനിൽ കുറഞ്ഞ തുക 30ദിർഹമാണ്​​. വലിയ സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക്​ കാമ്പയിനിന്‍റെ കോൾസെന്‍ററായ 8009999 ലേക്ക്​ വിളിച്ചാൽ ശരിയായ രൂപം പറഞ്ഞുതരുന്നതുമാണ്​.

Excellent response in the first phase of the 'One Billion Meals' project

Next TV

Related Stories
'ഈ നാട്ടിൽ സന്തുഷ്ടനാണ്'; സൗദിയിൽ തുടരുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Jun 3, 2023 09:12 AM

'ഈ നാട്ടിൽ സന്തുഷ്ടനാണ്'; സൗദിയിൽ തുടരുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

കളിക്കളത്തിലും പുറത്തും തനിക്ക് പിന്തുണ നൽകിയ എല്ലാ ആരാധകരോടും അദ്ദേഹം നന്ദി...

Read More >>
പെരുന്നാൾ ദിനം ആഘോഷപൂർണമാക്കാൻ വസ്ത്ര വിതരണവുമായി കെ.ആർ.സി.എസ്

Jun 2, 2023 01:59 PM

പെരുന്നാൾ ദിനം ആഘോഷപൂർണമാക്കാൻ വസ്ത്ര വിതരണവുമായി കെ.ആർ.സി.എസ്

ഈദ് വസ്ത്രങ്ങൾ വിതരണം ചെയ്യുമെന്ന്...

Read More >>
യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

May 31, 2023 08:25 PM

യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില നിര്‍ണയ കമ്മിറ്റി ബുധനാഴ്ച പുറത്തുവിട്ട അറിയിപ്പ് പ്രകാരം സൂപ്പര്‍ 98 പെട്രോളിന് ജൂണ്‍ മാസത്തില്‍ 2.95 ദിര്‍ഹമായിരിക്കും...

Read More >>
ക​അ്ബ, കി​സ്‍വ പ്ര​ദ​ർ​ശ​നം; മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ സ​ന്ദ​ർ​ശി​ച്ചു

May 29, 2023 11:40 AM

ക​അ്ബ, കി​സ്‍വ പ്ര​ദ​ർ​ശ​നം; മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ സ​ന്ദ​ർ​ശി​ച്ചു

. 30 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ക​അ്ബ​യു​ടെ​യും കി​സ്‍വ​യു​ടെ​യും ചി​ല ഭാ​ഗ​ങ്ങ​ൾ...

Read More >>
Top Stories










News Roundup