---
title: "മലയാളി യുവാവിനെ ഷാർജയിൽ കടലിൽ കാണാതായി"
english_title: "A Malayali youth has gone missing in the sea off Sharjah."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/105402/a-malayali-youth-has-gone-missing-in-the-sea-off-sharjah"
published_at: "2023-03-26T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642067d124028_missing.jpg"
keywords: []
---

# മലയാളി യുവാവിനെ ഷാർജയിൽ കടലിൽ കാണാതായി

> **Lead Summary:** **ഷാർജ : **മലയാളി യുവാവിനെ ഷാർജയിലെ പുറംകടലിൽ കാണാതായതായി. വർക്കല ഓടയം വിഷ്ണു നിവാസിൽ അഖിൽ നെയാണ് കാണാതായത്.

## Article Content

**ഷാർജ : **മലയാളി യുവാവിനെ ഷാർജയിലെ പുറംകടലിൽ കാണാതായതായി. വർക്കല ഓടയം വിഷ്ണു നിവാസിൽ അഖിൽ നെയാണ് കാണാതായത്.

തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. അപകടത്തെ കുറിച്ച് ചൊവ്വാഴ്ചയാണ് കുടുംബത്തിന് വിവരം ലഭിച്ചത്. ജോലി ചെയ്തിരുന്ന കപ്പലിൽ വെച്ച് മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം.

ശക്തമായ തിരയിൽ കപ്പൽ ഉലഞ്ഞതോടെ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നുവെന്നാണ് കപ്പൽ അധികൃതർ കുടുംബത്തെ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/105402/a-malayali-youth-has-gone-missing-in-the-sea-off-sharjah)