സൗദിയിൽ ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി മരിച്ചു

സൗദിയിൽ ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി മരിച്ചു
Mar 27, 2023 07:22 AM | By Nourin Minara KM

റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ നഗരമാരയ തബൂക്കിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കൂത്തുപറമ്പ് കോട്ടയംപൊയിൽ മിന്നാസ് വീട്ടിൽ സി.കെ. അബ്ദുറഹ്മാൻ (55) ആണ് മരിച്ചത്. തബൂക്കിൽ സഹോദരൻ അഷ്റഫിനും സുഹൃത്തിനുമൊപ്പം റസ്മിയ ഹോട്ടൽ നടത്തിവരികയായിരുന്നു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ഹോട്ടൽ അടച്ച ശേഷം പുറത്തു നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

തബൂക്ക് കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തബൂക്കിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണവിവരമറിഞ്ഞു ദുബായിലുള്ള മകൻ അജിനാസ് തബൂക്കിലെത്തിയിട്ടുണ്ട്. 20 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം നേരത്തെ റിയാദ്, ജിദ്ദ, മക്ക എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.

കഴിഞ്ഞ ഏഴ് മാസങ്ങളായി തബൂക്കിലായിരുന്നു. പിതാവ് - പരേതനായ പക്കർമാർ ഹാജി, മാതാവ് - കുഞ്ഞലിയുമ്മ. ഭാര്യ - സലീന. മക്കൾ - അജിനാസ് (ദുബൈ ), നഫ, മിൻഹ. സഹോദരങ്ങൾ - അബ്ദുള്ള, മുഹമ്മദ്‌, അഷറഫ്, ആഞ്ഞു, ഖദീജ, ആയിഷ, നഫീസ.

Kannur native died due to heart attack in Saudi

Next TV

Related Stories
അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

Jun 2, 2023 10:32 PM

അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

ജൂണ്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെ...

Read More >>
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

Jun 2, 2023 10:05 PM

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ...

Read More >>
റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

Jun 2, 2023 09:49 PM

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി...

Read More >>
Top Stories


News Roundup