റ​മ​ദാ​നി​ൽ ഭി​ക്ഷാ​ട​ന​ത്തി​ന്​ എ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി​യു​മാ​യി ഷാ​ർ​ജ പൊ​ലീ​സ്​

റ​മ​ദാ​നി​ൽ ഭി​ക്ഷാ​ട​ന​ത്തി​ന്​ എ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി​യു​മാ​യി ഷാ​ർ​ജ പൊ​ലീ​സ്​
Mar 27, 2023 12:19 PM | By Nourin Minara KM

ഷാ​ർ​ജ: റ​മ​ദാ​നി​ൽ ഭി​ക്ഷാ​ട​ന​ത്തി​ന്​ എ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി​യു​മാ​യി ഷാ​ർ​ജ പൊ​ലീ​സ്​ രം​ഗ​ത്ത്. ഇ​ത്ത​രം യാ​ച​ക​ർ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന്​ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. റ​മ​ദാ​നി​ൽ വി​ശ്വാ​സി​ക​ൾ ദാ​ന​ധ​ർ​മ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യം മു​ത​ലെ​ടു​ക്കാ​ൻ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും യാ​ച​ക​ർ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

പൊ​തു​ശ​ല്യ​മെ​ന്ന നി​ല​യി​ലും രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ വി​ക​ല​മാ​ക്കു​ന്ന പ്ര​വൃ​ത്തി എ​ന്ന നി​ല​യി​ലു​മാ​ണ്​ ഭി​ക്ഷാ​ട​ന​ത്തെ വി​ല​യി​രു​ത്തു​ന്ന​തെ​ന്ന്​ അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, ഉ​ർ​ദു ഭാ​ഷ​ക​ളി​ൽ പു​റ​ത്തി​റ​ക്കി​യ ബോ​ധ​വ​ത്ക​ര​ണ അ​റി​യി​പ്പി​ൽ പൊ​ലീ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി. ‘ഭി​ക്ഷാ​ട​നം കു​റ്റ​വും ദാ​നം ഉ​ത്ത​ര​വാ​ദി​ത്ത​വു​മാ​ണ്’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ ബോ​ധ​വ​ൽ​ക​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഷാ​ർ​ജ പൊ​ലീ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ബോ​ധ​വ​ൽ​ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ നി​ര​ന്ത​രം പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ‘സീ​സ​ണ​ൽ യാ​ച​ന’ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ അ​റി​യി​ക്ക​ണ​മെ​ന്നും മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ ബ്രി. ​ആ​രി​ഫ്​ ബി​ൻ ഹു​ദൈ​ദ്​ പ​റ​ഞ്ഞു.

80040, 901 എ​ന്നീ ന​മ്പ​റു​ക​ളി​ലൂ​ടെ​യോ ഷാ​ർ​ജ പൊ​ലീ​സി​ന്‍റെ സ്മാ​ർ​ട്ട് ആ​പ്പി​ലും വെ​ബ്‌​സൈ​റ്റി​ലും ല​ഭ്യ​മാ​യ ‘ഗാ​ർ​ഡ്’ സേ​വ​ന​ത്തി​ലൂ​ടെ​യോ ​പ​ട്രോ​ളി​ങ്​ വാ​ഹ​ന​ത്തി​ൽ നേ​രി​​ട്ടോ ഭി​ക്ഷാ​ട​നം സം​ബ​ന്ധി​ച്ച വി​വ​രം അ​റി​യി​ക്കാ​മെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തെ മ​റ്റു എ​മി​റേ​റ്റു​ക​ളി​ലെ പൊ​ലീ​സ്​ സേ​ന​ക​ളും യാ​ച​ന​ക്കെ​തി​രെ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. യു.​എ.​ഇ​യി​ല്‍ സം​ഘ​ടി​ത യാ​ച​ന​ക്ക്​ കു​റ​ഞ്ഞ​ത് ഒ​രു ല​ക്ഷം ദി​ര്‍ഹം പി​ഴ​യും ത​ട​വു​മാ​ണ്​ ശി​ക്ഷ.

ര​ണ്ടോ അ​തി​ല​ധി​ക​മോ പേ​രെ ഉ​ള്‍പ്പെ​ടു​ത്തി സം​ഘ​ടി​ത ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​വ​രെ​യാ​ണ് ക​ടു​ത്ത ശി​ക്ഷ കാ​ത്തി​രി​ക്കു​ന്ന​ത്. സ്വ​ന്തം നി​ല​ക്ക്​ ഭി​ക്ഷാ​ട​ന​ത്തി​ന് ഇ​റ​ങ്ങു​ന്ന​വ​ക്ക്​ കു​റ​ഞ്ഞ​ത് അ​യ്യാ​യി​രം ദി​ര്‍ഹം പി​ഴ​യും മൂ​ന്നു​മാ​സം ത​ട​വോ അ​തു​മ​ല്ലെ​ങ്കി​ലും ര​ണ്ടു​ശി​ക്ഷ​ക​ളും ഒ​രു​മി​ച്ചോ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. ഓ​ണ്‍ലൈ​നി​ലൂ​ടെ ന​ട​ത്തു​ന്ന ഇ​ത്ത​രം സ​ഹാ​യ അ​ഭ്യ​ര്‍ഥ​ന​ക​ള്‍ക്കും നി​യ​മം ബാ​ധ​ക​മാ​ണെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ നേ​ര​ത്തേ അ​റി​യി​ച്ചി​ട്ടു​ണ്ട്.

With strong action against those who resort to begging Sharjah Police

Next TV

Related Stories
അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

Jun 2, 2023 10:32 PM

അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

ജൂണ്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെ...

Read More >>
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

Jun 2, 2023 10:05 PM

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ...

Read More >>
റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

Jun 2, 2023 09:49 PM

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി...

Read More >>
Top Stories


News Roundup