---
title: "ഖു​ർ​ആ​ൻ പ​ക​ർ​പ്പ് ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ കു​വൈ​ത്ത് അ​പ​ല​പി​ച്ചു "
english_title: "Kuwait condemns Quran burning incident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/105574/kuwait-condemns-quran-burning-incident"
published_at: "2023-03-27T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64217cbf2ab8e_KUWAIT_FOREUGN_AFFAIR.jpg"
keywords: []
---

# ഖു​ർ​ആ​ൻ പ​ക​ർ​പ്പ് ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ കു​വൈ​ത്ത് അ​പ​ല​പി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ഡെ​ന്മാ​ർ​ക് ത​ല​സ്ഥാ​ന​മാ​യ കോ​പ​ൻ​ഹേ​ഗ​നി​ൽ ഖു​ർ​ആ​ൻ പ​ക​ർ​പ്പും തു​ർ​ക്കി​യ പ​താ​ക​യും ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ കു​വൈ​ത്ത് അ​പ​ല​പി​ച്ചു. മു​സ്‍ലിം​ക​ളു​ടെ പു​ണ്യ​മാ​സ​മാ​യ റ​മ​ദാ​നി​ൽ ന​ട​ന്ന പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​വൃ​ത്തി ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്‍ലിം​ക​ളു​ടെ രോ​ഷ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ഡെ​ന്മാ​ർ​ക് ത​ല​സ്ഥാ​ന​മാ​യ കോ​പ​ൻ​ഹേ​ഗ​നി​ൽ ഖു​ർ​ആ​ൻ പ​ക​ർ​പ്പും തു​ർ​ക്കി​യ പ​താ​ക​യും ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ കു​വൈ​ത്ത് അ​പ​ല​പി​ച്ചു. മു​സ്‍ലിം​ക​ളു​ടെ പു​ണ്യ​മാ​സ​മാ​യ റ​മ​ദാ​നി​ൽ ന​ട​ന്ന പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​വൃ​ത്തി ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്‍ലിം​ക​ളു​ടെ രോ​ഷ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

വി​ദ്വേ​ഷ​വും തീ​വ്ര​വാ​ദ​വും ചെ​റു​ക്കു​ന്ന​തി​നും ഖു​ർ​ആ​നും മു​സ്‍ലിം ചി​ഹ്ന​ങ്ങ​ൾ​ക്കും എ​തി​രാ​യ ആ​വ​ർ​ത്തി​ച്ചു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നും ഇ​ട​പെ​ട​ണ​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ടും സ​ർ​ക്കാ​റു​ക​ളോ​ടും കു​വൈ​ത്ത് ഉ​ണ​ർ​ത്തി. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന​വ​രെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്ക​ണം.

അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം ഇ​സ്‍ലാ​മി​നെ​യോ മ​റ്റേ​തെ​ങ്കി​ലും മ​ത​ത്തെ​യോ വ്ര​ണ​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ഹി​ഷ്ണു​ത​യു​ടെ​യും സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ​യും മൂ​ല്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം എ​ടു​ത്തു​ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/105574/kuwait-condemns-quran-burning-incident)