സൗദിയിൽ പെട്രോളുമായി പോയ ടാങ്കറിന്‌ തീപിടിച്ച് മലയാളി ഡ്രൈവർ മരിച്ചു

സൗദിയിൽ പെട്രോളുമായി പോയ ടാങ്കറിന്‌ തീപിടിച്ച് മലയാളി ഡ്രൈവർ മരിച്ചു
Mar 27, 2023 08:11 PM | By Susmitha Surendran

സൗദി അറേബ്യയിൽ പെട്രോളുമായി പോയ ടാങ്കറിന്‌ തീപിടിച്ച് മലയാളി ഡ്രൈവർ മരിച്ചു. ജുബൈൽ – അബുഹദ്രിയ റോഡിലായിരുന്നു സംഭവം. പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറിൽ അനിൽകുമാർ ദേവൻ നായർ (56) ആണ് മരിച്ചത്.

നിറയെ ഇന്ധനവുമായി കമ്പനിയുടെ പെട്രോൾ പമ്പിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സാരമായി പൊള്ളലേറ്റ അനിൽ കുമാർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

അപകട കാരണം വ്യക്തമല്ല. ടാങ്കർ പൂർണമായും കത്തി നശിച്ച നിലയിലാണ്. 14 വർഷമായി സൗദിയിൽ പ്രവാസിയാണ്​. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം ജുബൈൽ കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

A Malayali driver died after a tanker carrying petrol caught fire in Saudi Arabia.

Next TV

Related Stories
#death | പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

Apr 12, 2024 03:21 PM

#death | പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

പിതാവ്: ഇല്ലിക്കൽ ഹംസ, മാതാവ്: ഖദീജ, ഭാര്യ: റജീന...

Read More >>
#Rain | യുഎഇയില്‍ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പുമായി അധികൃതര്‍

Apr 12, 2024 11:10 AM

#Rain | യുഎഇയില്‍ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പുമായി അധികൃതര്‍

മിതമായ താപനിലയാകും ശനിയാഴ്ച പകല്‍ സമയം അനുഭവപ്പെടുക. ഈ മൂന്ന് ദിവസങ്ങളിലും വടക്ക്പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 5-15 കിലോമീറ്റര്‍ വേഗത്തില്‍...

Read More >>
#death |  മക്കളെ കാണാന്‍ യുഎഇയിലെത്തിയ മലയാളി മരിച്ചു

Apr 11, 2024 09:25 PM

#death | മക്കളെ കാണാന്‍ യുഎഇയിലെത്തിയ മലയാളി മരിച്ചു

നാലുദിവസം മുമ്പ് യുഎഇയിലുള്ള മക്കളുടെ അടുത്തേക്ക് ഭാര്യക്കൊപ്പം...

Read More >>
#rain | ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചനം

Apr 11, 2024 08:36 PM

#rain | ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചനം

ഈ മൂന്ന് ദിവസങ്ങളിലും വടക്ക്പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 5-15 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാം. ഇത് 25 കിലോമീറ്റര്‍ വേഗതയില്‍...

Read More >>
Top Stories

News Roundup