---
title: "ലേബര്‍ ക്യാമ്പിലെ മുറിയില്‍ പ്രവാസി മരിച്ച നിലയിൽ; മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം"
english_title: "Expatriates found dead in labor camp room; The dead body is five days old"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/105644/expatriates-found-dead-in-labor-camp-room-the-dead-body-is-five-days-old"
published_at: "2023-03-27T23:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421dadba2166_suicide.jpg"
keywords: []
---

# ലേബര്‍ ക്യാമ്പിലെ മുറിയില്‍ പ്രവാസി മരിച്ച നിലയിൽ; മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം

> **Lead Summary:** **റിയാദ്: **പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി വിദ്യാസാഗർ റെഡ്‌ഡി മാണിക്യത്തെയാണ് ജുബൈലിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ താമസിച്ചിരുന്ന മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.

## Article Content

**റിയാദ്: **പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി വിദ്യാസാഗർ റെഡ്‌ഡി മാണിക്യത്തെയാണ് ജുബൈലിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ താമസിച്ചിരുന്ന മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.

ജുബൈലിലെ ഹാംതെ കമ്പനി ജീവനക്കാരനായ ഇയാൾ അവരുടെ ലേബർ ക്യാമ്പിലാണ്​ താമസിച്ചിരുന്നത്. ഏകദേശം അഞ്ചു ദിവസം മുമ്പ് തന്നെ വിദ്യാസാഗർ മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് മെഡിക്കൽ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/105644/expatriates-found-dead-in-labor-camp-room-the-dead-body-is-five-days-old)