ഫാ​ക് കു​ർ​ബ പ​ദ്ധ​തി; റ​മ​ദാ​നി​ൽ ഇ​തു​വ​രെ​യാ​യി ​ 319 ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ

ഫാ​ക് കു​ർ​ബ പ​ദ്ധ​തി; റ​മ​ദാ​നി​ൽ ഇ​തു​വ​രെ​യാ​യി ​ 319 ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ
Apr 1, 2023 03:37 PM | By Nourin Minara KM

മ​സ്ക​ത്ത്​: ഫാ​ക് കു​ർ​ബ പ​ദ്ധ​തി​യി​ലൂ​ടെ റ​മ​ദാ​നി​ൽ ഇ​തു​വ​രെ​യാ​യി ​ 319 ത​ട​വു​കാ​രെ ജ​യി​ലു​ക​ളി​ൽ​നി​ന്ന് മോ​ചി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചെ​റി​യ കു​റ്റ​ങ്ങ​ൾ​ക്ക് പി​ഴ അ​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് ജ​യി​ലി​ല​ക​പ്പെ​ട്ട​വ​രെ മോ​ചി​ത​രാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്​ ഫാ​ക് കു​ർ​ബ. റ​മ​ദാ​നി​ലെ എ​ട്ട് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ്​ ഇ​ത്ര​യും ആ​ളു​ക​ളെ ഉ​റ്റ​വ​രു​ടെ സ്​​നേ​ഹ​ത്ത​ണ​ലി​ലേ​ക്ക്​ എ​ത്തി​ക്കാ​ൻ സാ​ധി​ച്ച​ത്.

വ​ട​ക്ക​ൻ ബാ​ത്തി​ന 98, ദാ​ഹി​റ-54, ബു​റൈ​മി-42, തെ​ക്ക​ൻ ശ​ർ​ഖി​യ-32, മ​സ്‌​ക​ത്ത്​- 29, തെ​ക്ക​ൻ ബാ​ത്തി​ന-26, ദാ​ഖി​ലി​യ-20, വ​ട​ക്ക​ൻ ശ​ർ​ഖി​യ-13, ദോ​ഫാ​ർ-​നാ​ല്, മു​സ​ന്ദം-​ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ മോ​ചി​ത​രാ​യ​വ​രു​ടെ ക​ണ​ക്കു​ക​ൾ. ഫാ​ക്​ കു​റു​ബ പ​ദ്ധ​തി​യു​ടെ പ​ത്താം പ​തി​പ്പാ​ണ്​ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന​ത്. ​ ഒ​മാ​ന്‍ ലോ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നാ​ണ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 1,300 ത​ട​വു​കാ​ര്‍ക്ക് ഈ ​വ​ര്‍ഷം മോ​ച​നം സാ​ധ്യ​മാ​ക്കാ​നാ​കു​മെ​ന്നാ​ണ് ഒ​മാ​ന്‍ ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​രു​തു​ന്ന​ത്.

പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ണം സ്വ​രൂ​പി​ച്ചാ​ണ് ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​രെ മോ​ചി​പ്പി​ക്കു​ന്ന​ത്. 2012ൽ ​തു​ട​ങ്ങി​യ പ​ദ്ധ​തി​യി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ളെ ​ ജീ​വി​ത​ത്തി​ന്‍റെ നി​റ​ങ്ങ​ളി​ലേ​ക്ക്​ കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഒ​മാ​നി സ​മൂ​ഹ​ത്തി​ലെ വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യാ​ണ്​ ‘ഫാ​ക് കു​ർ​ബ’ പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​ന്​ പി​ന്നി​ൽ. ഒ​രു അ​ഭി​ഭാ​ഷ​ക​ൻ ആ​രം​ഭി​ച്ച സം​രം​ഭം, പി​ന്നീ​ട് ഒ​രു കൂ​ട്ടം അ​ഭി​ഭാ​ഷ​ക​ർ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ത്​ വ്യ​ക്തി​ക​ളും ഗ്രൂ​പ്പു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ചേ​ർ​ന്ന്​ വി​ജ​യ​ക​ര​മാ​ക്കാ​ൻ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക്​ എ​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​ക്ക്​ സ​ഹാ​യ​വു​മാ​യി നി​ര​വ​ധി പേ​രാ​ണ്​ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ദാ​ഹി​റ ഗ​വ​ർ​​ണ​റേ​റ്റി​ലെ പേ​രു​വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത സ്വ​ദേ​ശി പൗ​ര​ൻ ​ 38 പേ​രു​ടെ മോ​ച​ന​ത്തി​നാ​യി സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ഏ​ഴാം വ​ർ​ഷ​മാ​ണ്​ ഇ​യാ​ൾ സ​ഹാ​യ​ത്തി​ന്‍റെ ക​ര​ങ്ങ​ൾ നീ​ട്ടു​ന്ന​ത്.കു​ർ​ബ പ​ദ്ധ​തി​ക്ക്​ സ​ഹാ​യ​ഹ​സ്ത​വു​മാ​യി അ​ഹ​ദ് ഫൗ​ണ്ടേ​ഷ​നും ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ എ​ത്തി​യി​രു​ന്നു.

സം​ഭാ​വ​ന ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ, സം​രം​ഭ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റ്​ വ​ഴി​യും (www.fakkrba.om) മ​സ്​​ക​ത്ത്​ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യും (0317024849660014) ന​ൽ​കാ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മാ​ർ​ച്ച്​ 16 വ​രെ ഫാ​ക് കു​ർ​ബ പ​ദ്ധ​തി തു​ട​രും. പ​ദ്ധ​തി​ക്ക് സാ​മ്പ​ത്തി​ക പി​ന്തു​ണ​യു​മാ​യി സു​ല്‍ത്താ​ന്‍റെ പ​ത്നി​യും പ്ര​ഥ​മ വ​നി​ത​യു​മാ​യ അ​സ്സ​യി​ദ അ​ഹ​ദ് അ​ബ്ദു​ല്ല ഹ​മ​ദ് അ​ല്‍ ബു​സൈ​ദി, സ​യ്യി​ദ് ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം അ​ല്‍ സ​ഈ​ദ് എ​ന്നി​വ​രും ക​ഴി​ഞ്ഞ വ​ർ​ഷം എ​ത്തി​യി​രു​ന്നു.

Authorities have released 319 prisoners so far during Ramadan in Oman

Next TV

Related Stories
അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

Jun 2, 2023 10:32 PM

അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

ജൂണ്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെ...

Read More >>
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

Jun 2, 2023 10:05 PM

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ...

Read More >>
റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

Jun 2, 2023 09:49 PM

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി...

Read More >>
Top Stories


News Roundup