കുവൈത്തില്‍ വിസാ നിയമങ്ങള്‍ ലംഘിച്ച 17 പ്രവാസികൾ പിടിയിൽ

 കുവൈത്തില്‍ വിസാ നിയമങ്ങള്‍ ലംഘിച്ച 17 പ്രവാസികൾ പിടിയിൽ
Apr 1, 2023 07:52 PM | By Vyshnavy Rajan

കുവൈത്ത് സിറ്റി : കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. വിസാ നിയമങ്ങള്‍ ലംഘിച്ച 17 പ്രവാസികളെ കഴിഞ്ഞ ദിവസം അധികൃതര്‍ പിടികൂടിയാതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു.

വിവിധ രാജ്യക്കാരായ ഇവരില്‍ സ്‍ത്രീകളും ഉള്‍പ്പെടുന്നു. തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്‍തിരുന്നവരും പിടിയിലായിട്ടുണ്ട്. ചെറിയ വരുമാനത്തിന് ജോലി ചെയ്‍തിരുന്നവരാണിവര്‍.

ഒപ്പം താമസ, തൊഴില്‍ ചട്ടങ്ങള്‍ ലംഘിച്ചവരും രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതെ കുവൈത്തില്‍ തുടര്‍ന്നവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നതിന് വേണ്ടി എല്ലാവരെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്‍താവനയിലൂടെ അറിയിച്ചു.

അതേസമയം കുവൈത്തില്‍ താമസിക്കുന്ന താഴ്‍ന്ന വരുമാനക്കാരായ അവിദഗ്ധ തൊഴിലാളികളെ ഒഴിക്കാനുള്ള പുതിയ കര്‍മപദ്ധതിയുമായി അധികൃതര്‍ മുന്നോട്ട് പോവുകയാണ്. രാജ്യത്തെ സ്വദേശി - പ്രവാസി ജനസംഖ്യയിലെ അസന്തുലിത്വം മറികടക്കാനാണ് നീക്കമെന്നാണ് വിശദീകരണം.

നിയമവിരുദ്ധമായി ഇപ്പോള്‍ കുവൈത്തില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുള്ള 1.82 ലക്ഷത്തോളം പ്രവാസികളെ നാടുകടത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യമെന്ന് അല്‍ ഖബസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായി ചേര്‍ന്ന് ആഭ്യന്തര മന്ത്രാലയം വരും ദിവസങ്ങളില്‍ ശക്തമായ നടപടികളുമായി രംഗത്തെത്തും.

കണ്ടെത്തി നാടുകടത്തേണ്ട ഒന്നര ലക്ഷത്തിലധികം പ്രവാസികളില്‍ നല്ലൊരു ഭാഗവും വ്യാജ കമ്പനികളുടെ സ്‍പോണ്‍സര്‍ഷിപ്പിലാണ്. രാജ്യത്തെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നേതൃത്വത്തിലാണ് അനധികൃത പ്രവാസികളെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

17 expatriates arrested for violating visa rules in Kuwait

Next TV

Related Stories
#Hajj2024 | ഹജ്ജിന്റെ പ്രധാന ക‍ർമമായ അറഫാ സംഗമം ഇന്ന്

Jun 15, 2024 09:30 AM

#Hajj2024 | ഹജ്ജിന്റെ പ്രധാന ക‍ർമമായ അറഫാ സംഗമം ഇന്ന്

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർ ഒരേ മനസ്സോടെ ഒത്തുചേരുന്ന അപൂർവ്വ സംഗമ വേദി കൂടിയാണ് അറഫ. 160ലധികം രാജ്യങ്ങളിൽ നിന്നായി 20 ലക്ഷത്തോളം ഹാജിമാർ...

Read More >>
#death | പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Jun 14, 2024 09:14 PM

#death | പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

പിതാവ്: മുഹമ്മദ്‌, മാതാവ്: സൈനബ, ഭാര്യ: സജ്‌ന. മൃതദേഹം നാട്ടിലേക്ക്​...

Read More >>
#Hajj | ഹജ്ജ്​ കർമങ്ങൾക്ക്​ തുടക്കം; വിശ്വമഹാ സംഗമത്തിനൊരുങ്ങി അറഫ

Jun 14, 2024 08:00 PM

#Hajj | ഹജ്ജ്​ കർമങ്ങൾക്ക്​ തുടക്കം; വിശ്വമഹാ സംഗമത്തിനൊരുങ്ങി അറഫ

ഇത്തവണ ഹജ്ജ് കമ്മിറ്റിക്ക്​ കീഴിലെത്തിയവരിൽ 53,000 തീർഥാടകർക്ക്​ മെട്രോ ട്രെയിൻ...

Read More >>
#death | ഹൃദയാഘാതം: പ്രവാസി മലയാളി റിയാദിൽ മരിച്ചു

Jun 14, 2024 06:43 PM

#death | ഹൃദയാഘാതം: പ്രവാസി മലയാളി റിയാദിൽ മരിച്ചു

റിയാദിലെ അൽയാസ്മിൻ ഡിസ്​ട്രിക്​റ്റിൽ ഹൗസ് ഡ്രൈവറായി ജോലി...

Read More >>
#KuwaitBuildingFire | കുവൈത്ത് ദുരന്തം; സഹായഹസ്തം നീട്ടി മുന്നില്‍ നിന്ന് നയിച്ചത് മലയാളികളുള്‍പ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകര്‍

Jun 14, 2024 04:39 PM

#KuwaitBuildingFire | കുവൈത്ത് ദുരന്തം; സഹായഹസ്തം നീട്ടി മുന്നില്‍ നിന്ന് നയിച്ചത് മലയാളികളുള്‍പ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകര്‍

കുവൈറ്റിലെ എല്ലാ മലയാളി കൂട്ടായ്മകളും ഒരുമിച്ചാണ് ദുരന്തഭൂമിയില്‍ സേവന...

Read More >>
Top Stories


News Roundup