പ​ണ​പ്പെ​രു​പ്പം ഈ ​വ​ർ​ഷം കു​റ​യു​മെ​ന്ന് യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്

പ​ണ​പ്പെ​രു​പ്പം ഈ ​വ​ർ​ഷം കു​റ​യു​മെ​ന്ന് യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്
May 11, 2023 11:08 AM | By Kavya N

ദു​ബൈ: ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ ദൃ​ശ്യ​മാ​യ പ​ണ​പ്പെ​രു​പ്പ സ​മ്മ​ർ​ദം യു.​എ.​ഇ​യി​ൽ ഈ ​വ​ർ​ഷം ഇ​നി​യും കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്. അ​റ​ബ് ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യ രാ​ജ്യം ശ​ക്ത​മാ​യ വ​ള​ർ​ച്ചാ​വേ​ഗ​ത നി​ല​നി​ർ​ത്തു​ന്ന​തി​നാ​യാ​ണ്​ നേ​ട്ടം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം യു.​എ.​ഇ​യി​ലെ പ​ണ​പ്പെ​രു​പ്പം അ​ന്താ​രാ​ഷ്ട്ര ശ​രാ​ശ​രി​യാ​യ 8.8 ശ​ത​മാ​ന​ത്തി​നും താ​ഴെ​യാ​യി​രു​ന്നു.

ബാ​ങ്ക്​ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും ന​യ​വു​മാ​ണ്​ ഇ​ത്ത​ര​മൊ​രു മു​ന്നേ​റ്റ​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്ന്​ ബാ​ങ്ക്​ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ പ​റ​ഞ്ഞു. ​ അ​തോ​ടൊ​പ്പം രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സൗ​ക​ര്യ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ ബാ​ങ്കി​ന്‍റെ ഡി​ജി​റ്റ​ൽ​വ​ത്ക​ര​ണം ആ​രം​ഭി​ക്കാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്ക്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​പു​ല​മാ​യ സം​രം​ഭ​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന ന​ട​പ​ടി എ​ന്ന​നി​ല​യി​ൽ കൂ​ടി​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ൽ​വ​രു​ത്തു​ന്ന​ത്.

ബാ​ങ്കി​ന്‍റെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, നേ​തൃ​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ്വ​ദേ​ശി​വ​ത്ക​ര​ണം തു​ട​രു​മെ​ന്നും ശൈ​ഖ്​ മ​ൻ​സൂ​ർ പ​റ​ഞ്ഞു. നി​ല​വി​ലി​ത്​ 65 ശ​ത​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ശ​ക്ത​മാ​യ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന (ജി.​ഡി.​പി) വ​ള​ർ​ച്ച​യും മി​ത​മാ​യ പ​ണ​പ്പെ​രു​പ്പ​വും ആ​സ്വ​ദി​ക്കു​ന്ന യു.​എ.​ഇ 2022ൽ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക​ളി​ലൊ​ന്നാ​ണ്.

വ​ർ​ധി​ച്ചു​വ​രു​ന്ന ഇ​ന്ധ​ന​വി​ല​യും പ്രോ​പ്പ​ർ​ട്ടി മേ​ഖ​ല​യി​ലും ടൂ​റി​സ​ത്തി​ലു​മു​ള്ള കു​തി​ച്ചു​ചാ​ട്ട​വു​മാ​ണ്​ സ​മ്പ​ദ്​​വ്യ​വ​സ്ഥ​യെ ശ​ക്ത​മാ​യി നി​ല​നി​ർ​ത്തു​ന്ന​ത്. മൊ​ത്ത​ത്തി​ൽ യു.​എ.​ഇ​യു​ടെ ജി.​ഡി.​പി ക​ഴി​ഞ്ഞ വ​ർ​ഷം 7.6 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധി​ച്ച​ത്. 2021 ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഇ​ര​ട്ടി​യാ​ണി​ത്. ഈ ​വ​ർ​ഷം 3.9 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്നും 2024ൽ 4.3 ​ശ​ത​മാ​ന​മാ​യി ഉ​യ​രു​മെ​ന്നു​മാ​ണ്​ അ​ധി​കൃ​​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Inflation to decrease this year, says UAE Central Bank

Next TV

Related Stories
#holyday |കനത്ത മഴ: ഒമാനിലെ സ്കൂളുകൾക്ക്​ നാളെയും അവധി

Apr 16, 2024 03:56 PM

#holyday |കനത്ത മഴ: ഒമാനിലെ സ്കൂളുകൾക്ക്​ നാളെയും അവധി

പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും....

Read More >>
#Weatherwarning | ന്യൂനമര്‍ദ്ദം; കാലാവസ്ഥ മുന്നറിയിപ്പ്, അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് യുഎഇയിൽ നിര്‍ദ്ദേശം

Apr 16, 2024 02:34 PM

#Weatherwarning | ന്യൂനമര്‍ദ്ദം; കാലാവസ്ഥ മുന്നറിയിപ്പ്, അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് യുഎഇയിൽ നിര്‍ദ്ദേശം

പു​റം ജോ​ലി​ക​ൾ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളോട്​ സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​നും ദു​ർ​ഘ​ട​മെ​ങ്കി​ൽ പ്ര​വ​ർ​ത്ത​നം...

Read More >>
#death |മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

Apr 16, 2024 12:05 PM

#death |മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

വ​ട​ക​ര ചെ​മ്മ​ര​ത്തൂ​ർ സ്വ​ദേ​ശി ഒ​ന്ത​ത്ത് ച​ന്ദ്ര​ൻ (58) ആ​ലെ പു​തി​യോ​ട്ടി​ൽ, ക​ട​വ​ത്തു​വ​യ​ൽ)...

Read More >>
#Heavyrain |യുഎഇയില്‍ കനത്ത മഴ തുടരുന്നു, ജാഗ്രതാ നിര്‍ദ്ദേശം നൽകി പൊലീസ്

Apr 16, 2024 11:22 AM

#Heavyrain |യുഎഇയില്‍ കനത്ത മഴ തുടരുന്നു, ജാഗ്രതാ നിര്‍ദ്ദേശം നൽകി പൊലീസ്

തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴയും ഇടിയും...

Read More >>
#death |  കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ അന്തരിച്ചു

Apr 16, 2024 08:25 AM

#death | കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ അന്തരിച്ചു

നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#tunnel|ദുബൈയിൽ 1.6 കി.മീറ്റർ നീളത്തിൽ പുതിയ ടണൽപാത

Apr 16, 2024 07:47 AM

#tunnel|ദുബൈയിൽ 1.6 കി.മീറ്റർ നീളത്തിൽ പുതിയ ടണൽപാത

അ​തി​വേ​ഗം വി​ക​സി​ക്കു​ന്ന ന​ഗ​ര​ത്തി​ന്‍റെ ഗ​താ​ഗ​ത മേ​ഖ​ല​ക്ക്​ ക​രു​ത്ത്​ പ​ക​രു​ന്ന​തി​ന്​ 1.6 കി.​മീ​റ്റ​ർ നീ​ള​ത്തി​ൽ പു​തി​യ ട​ണ​ൽ പാ​ത...

Read More >>
Top Stories










News Roundup