റി​യാ​ദ് ട്രാ​വ​ൽ മേ​ള; സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ഖ​ത്ത​ർ ടൂ​റി​സം

റി​യാ​ദ് ട്രാ​വ​ൽ മേ​ള; സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ഖ​ത്ത​ർ ടൂ​റി​സം
May 23, 2023 07:35 PM | By Athira V

 ദോ​ഹ: തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച റി​യാ​ദ് ​ട്രാ​വ​ൽ മേ​ള​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി ഖ​ത്ത​ർ ടൂ​റി​സ​ത്തി​ന്റെ പ​ങ്കാ​ളി​ത്തം. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി റി​യാ​ദ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ക​ൺ​വെ​ന്‍ഷ​ന്‍ ആ​ന്‍ഡ് എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്റ​റി​ല്‍ ന​ട​ക്കു​ന്ന 13ാമ​ത് റി​യാ​ദ് ട്രാ​വ​ല്‍ മേ​ള​യി​ല്‍ ഖ​ത്ത​റി​ന്റെ വി​നോ​ദ മേ​ഖ​ല​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​ക​ളു​മാ​യാ​ണ് ഖ​ത്ത​ർ ടൂ​റി​സം പ​​ങ്കെ​ടു​ക്കു​ന്ന​ത്.

10 ഹോ​സ്പി​റ്റാ​ലി​റ്റി പ​ങ്കാ​ളി​ക​ളാ​ണ് പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ള്ള​ത്. ഖ​ത്ത​റി​ന്റെ ആ​തി​ഥേ​യ മേ​ഖ​ല​യി​ലെ പു​ത്ത​ന്‍ വി​ക​സ​ന​ങ്ങ​ളും രാ​ജ്യ​ത്തി​ന്റെ ആ​ക​ര്‍ഷ​ക​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ഖ​ത്ത​ര്‍ പ​വി​ലി​യ​നി​ലെ​ത്തു​ന്ന സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൂ​ടാ​തെ ഖ​ത്ത​റി​ലെ വേ​ന​ല്‍ക്കാ​ല കാ​ഴ്ച​ക​ളു​ടെ ഗൈ​ഡും ട്രാ​വ​ല്‍ മേ​ള​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്യും.

55 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 314 ​ഏ​ജ​ൻ​സി​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്.ഈ ​വ​ര്‍ഷം ഇ​തു ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ് സൗ​ദി​യി​ല്‍ ന​ട​ക്കു​ന്ന സു​പ്ര​ധാ​ന ട്രാ​വ​ല്‍ പ്ര​ദ​ര്‍ശ​ന​ങ്ങ​ളി​ല്‍ ഖ​ത്ത​ര്‍ ടൂ​റി​സം പ​ങ്കെ​ടു​ക്കു​ന്ന​ത്.ഖ​ത്ത​റി​ലേ​ക്കു​ള്ള സൗ​ദി സ​ന്ദ​ര്‍ശ​ക​രെ ആ​ക​ര്‍ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഈ ​വ​ര്‍ഷ​ത്തി​ന്റെ ആ​ദ്യ​പാ​ദ​ത്തി​ല്‍ ഖ​ത്ത​റി​ലേ​ക്കെ​ത്തി​യ സ​ന്ദ​ര്‍ശ​ക​രി​ല്‍ ഖ​ത്ത​റി​ന്റെ ക​ര അ​തി​ര്‍ത്തി​യാ​യ അ​ബു സം​റ​യി​ലൂ​ടെ റോ​ഡു​മാ​ര്‍ഗം എ​ത്തി​യ​ത് 8,92,000 പേ​രാ​ണ്. ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ, ഈ​ദ് അ​വ​ധി ഉ​ൾ​പ്പെ​ടെ ​ആ​ഘോ​ഷ വേ​ള​യി​ൽ ജി.​സി.​സി​യി​ൽ നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യ​തും ഖ​ത്ത​റി​ൽ നി​ന്നാ​യി​രു​ന്നു.

Riyadh Travel Fair; Qatar Tourism to attract tourists

Next TV

Related Stories
'ഈ നാട്ടിൽ സന്തുഷ്ടനാണ്'; സൗദിയിൽ തുടരുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Jun 3, 2023 09:12 AM

'ഈ നാട്ടിൽ സന്തുഷ്ടനാണ്'; സൗദിയിൽ തുടരുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

കളിക്കളത്തിലും പുറത്തും തനിക്ക് പിന്തുണ നൽകിയ എല്ലാ ആരാധകരോടും അദ്ദേഹം നന്ദി...

Read More >>
പെരുന്നാൾ ദിനം ആഘോഷപൂർണമാക്കാൻ വസ്ത്ര വിതരണവുമായി കെ.ആർ.സി.എസ്

Jun 2, 2023 01:59 PM

പെരുന്നാൾ ദിനം ആഘോഷപൂർണമാക്കാൻ വസ്ത്ര വിതരണവുമായി കെ.ആർ.സി.എസ്

ഈദ് വസ്ത്രങ്ങൾ വിതരണം ചെയ്യുമെന്ന്...

Read More >>
യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

May 31, 2023 08:25 PM

യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില നിര്‍ണയ കമ്മിറ്റി ബുധനാഴ്ച പുറത്തുവിട്ട അറിയിപ്പ് പ്രകാരം സൂപ്പര്‍ 98 പെട്രോളിന് ജൂണ്‍ മാസത്തില്‍ 2.95 ദിര്‍ഹമായിരിക്കും...

Read More >>
ക​അ്ബ, കി​സ്‍വ പ്ര​ദ​ർ​ശ​നം; മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ സ​ന്ദ​ർ​ശി​ച്ചു

May 29, 2023 11:40 AM

ക​അ്ബ, കി​സ്‍വ പ്ര​ദ​ർ​ശ​നം; മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ സ​ന്ദ​ർ​ശി​ച്ചു

. 30 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ക​അ്ബ​യു​ടെ​യും കി​സ്‍വ​യു​ടെ​യും ചി​ല ഭാ​ഗ​ങ്ങ​ൾ...

Read More >>
Top Stories










News Roundup