റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളെ തടഞ്ഞുനിര്‍ത്തി പണവും വിലപിടിച്ച വസ്‍തുക്കളും കവര്‍ന്നിരുന്ന സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. ജിദ്ദയില്‍ നിന്നാണ് നാലംഗ സംഘം പിടിയിലായത്.
മോഷ്‍ടിച്ച കാറുകളില്‍ തന്നെ കറങ്ങിയായിരുന്നു പിടിച്ചുപറി നടത്തിയിരുന്നത്. പിടിയിലായവരില്‍ മൂന്ന് പേര്‍ സൗദി സ്വദേശികളും ഒരാള്‍ ഈജിപ്‍തുകാരനുമാണ്.
ഇവര്‍ മോഷ്‍ടിച്ച 22 കാറുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെടുത്തു. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന്‍ കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു.
Four arrested in Saudi Arabia