---
title: "സു​ഡാ​നി​ലെ ജോ​ർ​ഡ​ൻ അം​ബാ​സ​ഡ​റു​ടെ വ​സ​തി​ക്ക് നേ​രെയുണ്ടായ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് സൗ​ദി അ​റേ​ബ്യ "
english_title: "Condemn the attack on the residence of the Jordanian ambassador in Sudan Pitch Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117645/condemn-the-attack-on-the-residence-of-the-jordanian-ambassador-in-sudan-pitch-saudi-arabia"
published_at: "2023-05-28T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6472e8ea95272_sudanattack.jpg"
keywords: []
---

# സു​ഡാ​നി​ലെ ജോ​ർ​ഡ​ൻ അം​ബാ​സ​ഡ​റു​ടെ വ​സ​തി​ക്ക് നേ​രെയുണ്ടായ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് സൗ​ദി അ​റേ​ബ്യ 

> **Lead Summary:** **റി​യാ​ദ്: **സു​ഡാ​ൻ ത​ല​സ്ഥാ​ന​മാ​യ ഖ​ർ​ത്തൂ​മി​ലെ ജോ​ർ​ഡ​ൻ അം​ബാ​സ​ഡ​റു​ടെ വ​സ​തി​ക്ക് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് സൗ​ദി അ​റേ​ബ്യ. ഹ്ര​സ്വ​കാ​ല വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നി​ല​വി​ൽ​വ​ന്ന ശേ​ഷ​വും സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്ന സു​ഡാ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജോ​ർ​ഡ​ൻ സ്ഥാ​ന​പ​തി​യു​ടെ വ​സ​തി ആ​ക്ര​മി​ച്ചു ന​ശി​പ്പി​ച്ച​ത്.

## Article Content

**റി​യാ​ദ്: **സു​ഡാ​ൻ ത​ല​സ്ഥാ​ന​മാ​യ ഖ​ർ​ത്തൂ​മി​ലെ ജോ​ർ​ഡ​ൻ അം​ബാ​സ​ഡ​റു​ടെ വ​സ​തി​ക്ക് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് സൗ​ദി അ​റേ​ബ്യ. ഹ്ര​സ്വ​കാ​ല വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നി​ല​വി​ൽ​വ​ന്ന ശേ​ഷ​വും സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്ന സു​ഡാ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജോ​ർ​ഡ​ൻ സ്ഥാ​ന​പ​തി​യു​ടെ വ​സ​തി ആ​ക്ര​മി​ച്ചു ന​ശി​പ്പി​ച്ച​ത്.

ആ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ച ജോ​ർ​ഡ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഈ ​സ​മ​യ​ത്ത് അം​ബാ​സ​ഡ​ർ പോ​ർ​ട്ട് സു​ഡാ​നി​ലാ​യി​രു​ന്ന​തു​കൊ​ണ്ട് അപാ​യ​മു​ണ്ടാ​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. ന​യ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ദൗ​ത്യ​ങ്ങ​ൾ​ക്കും നേ​രെ ന​ട​ക്കു​ന്ന എ​ല്ലാ​വി​ധ ആ​ക്ര​മ​ണ​ങ്ങ​ളെ​യും അ​പ​ല​പി​ക്കു​ന്ന​താ​യി സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

സൈ​നി​ക​മേ​ധാ​വി അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ ബു​ർ​ഹാ​ന്റെ ആം​ഡ് ഫോ​ഴ്‌​സും മു​ഹ​മ്മ​ദ് ഹം​ദാ​ന്റെ അ​ർ​ധ സൈ​നി​ക റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്‌​സും ക​ഴി​ഞ്ഞ മാ​സം 15 ന് ​ആ​രം​ഭി​ച്ച ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ർ​ന്ന് ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് രാ​ജ്യ​ത്തു​നി​ന്ന് പ​ലാ​യ​നം ചെ​യ്ത​ത്.

11 ല​ക്ഷ​ത്തോ​ളം ജ​ന​ങ്ങ​ൾ വീ​ടു​പേ​ക്ഷി​ച്ച് മാ​റി​ത്താ​മ​സി​ക്കേ​ണ്ടി​വ​ന്നു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തും സി​വി​ലി​യ​ൻ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തും മു​ൻ​നി​ർ​ത്തി സൗ​ദി, യു.​എ​സ് മു​ൻ​കൈ​യി​ൽ ഇ​രു ക​ക്ഷി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ ജി​ദ്ദ​യി​ൽ ഹ്ര​സ്വ​കാ​ല വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ഒ​പ്പ് വെ​ച്ചെ​ങ്കി​ലും വേ​ണ്ട​ത്ര ന​ട​പ്പാ​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117645/condemn-the-attack-on-the-residence-of-the-jordanian-ambassador-in-sudan-pitch-saudi-arabia)