---
title: "നാ​ഷ​ന​ൽ ഓ​ർ​ഡ​ർ ഓ​ഫ് ദി ​ലീ​ജി​യ​ൻ പു​ര​സ്കാ​രം ഖത്തറിന്റെ മന്ത്രി ലൂ​ൽ​വ ബി​ൻ​ത് റാ​ഷി​ദ് അ​ൽ ഖാ​തി​റി​ന് സ​മ്മാ​നി​ച്ചു "
english_title: "National Order of the Legion Awarded by Minister of Qatar Luluwa Bint Rashid Awarded to Al Khatir"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117653/national-order-of-the-legion-awarded-by-minister-of-qatar-luluwa-bint-rashid-awarded-to-al-khatir"
published_at: "2023-05-28T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6472ef072ffdb_franceaward.jpg"
keywords: []
---

# നാ​ഷ​ന​ൽ ഓ​ർ​ഡ​ർ ഓ​ഫ് ദി ​ലീ​ജി​യ​ൻ പു​ര​സ്കാ​രം ഖത്തറിന്റെ മന്ത്രി ലൂ​ൽ​വ ബി​ൻ​ത് റാ​ഷി​ദ് അ​ൽ ഖാ​തി​റി​ന് സ​മ്മാ​നി​ച്ചു 

> **Lead Summary:** **ദോ​ഹ:** ഫ്രാ​ൻ​സി​ന്റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​ക​ളി​ൽ ഒ​ന്നാ​യ നാ​ഷ​ന​ൽ ഓ​ർ​ഡ​ർ ഓ​ഫ് ദി ​ലീ​ജി​യ​ൻ പു​ര​സ്കാ​രം ഖ​ത്ത​റി​ന്റെ ഇ​ന്റ​ർ​നാ​ഷ​ന​ൽ കോ​ർ​പ​റേ​ഷ​ൻ സ​ഹ​മ​ന്ത്രി ലൂ​ൽ​വ ബി​ൻ​ത് റാ​ഷി​ദ് അ​ൽ ഖാ​തി​റി​ന് സ​മ്മാ​നി​ച്ചു.

## Article Content

**ദോ​ഹ:** ഫ്രാ​ൻ​സി​ന്റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​ക​ളി​ൽ ഒ​ന്നാ​യ നാ​ഷ​ന​ൽ ഓ​ർ​ഡ​ർ ഓ​ഫ് ദി ​ലീ​ജി​യ​ൻ പു​ര​സ്കാ​രം ഖ​ത്ത​റി​ന്റെ ഇ​ന്റ​ർ​നാ​ഷ​ന​ൽ കോ​ർ​പ​റേ​ഷ​ൻ സ​ഹ​മ​ന്ത്രി ലൂ​ൽ​വ ബി​ൻ​ത് റാ​ഷി​ദ് അ​ൽ ഖാ​തി​റി​ന് സ​മ്മാ​നി​ച്ചു.

ഫ്ര​ഞ്ച് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ വേ​ള​യി​ലാ​യി​രു​ന്നു ​പാ​രി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡെ​വ​ല​പ്മെ​ന്റ് ആ​ൻ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ൽ പാ​ർ​ട്ണ​ർ​ഷി​പ് സ​ഹ​മ​ന്ത്രി ക്രി​സൗ​ല സ​ക​റോ​പൗ​ലോ ആ​ദ​ര​വ് സ​മ്മാ​നി​ച്ച​ത്. സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ മ​ന്ത്രി​ത​ല കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി.

ഖ​ത്ത​റും ഫ്രാ​ൻ​സും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ക​സ​ന ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നു. എ​ജു​ക്കേ​ഷ​ൻ എ​ബൗ ആ​ൾ, ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്മെ​ന്റ്, സി​യാ​ൽ​ടെ​ക് ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി​ക​ളും മ​ന്ത്രി​ക്കൊ​പ്പം പ​​ങ്കെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117653/national-order-of-the-legion-awarded-by-minister-of-qatar-luluwa-bint-rashid-awarded-to-al-khatir)