യു.​എ.​ഇ ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള യു.​കെ​യു​ടെ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാക്കും; ബ്രി​ട്ടീ​ഷ്​ മ​ന്ത്രി​ കെ​മി ബ​ദേ​നോ​ച്ച്

യു.​എ.​ഇ ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള യു.​കെ​യു​ടെ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാക്കും; ബ്രി​ട്ടീ​ഷ്​ മ​ന്ത്രി​ കെ​മി ബ​ദേ​നോ​ച്ച്
May 28, 2023 12:28 PM | By Nourin Minara KM

ദു​ബൈ: (gcc.truevisionnews.com)യു.​എ.​ഇ ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള യു.​കെ​യു​ടെ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​​മെ​ന്ന്​​ ബ്രി​ട്ടീ​ഷ്​ മ​ന്ത്രി​യും ബി​സി​ന​സ്​ സെ​ക്ര​ട്ട​റി​യു​മാ​യ കെ​മി ബ​ദേ​നോ​ച്ച്. യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ തു​ട​ങ്ങി​യ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ  ബ​ദേ​നോ​ച്ച് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി. ​

2025 ജ​നു​വ​രി​യി​ൽ ​ന​ട​ക്കു​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ഋ​ഷി സു​ന​ക്​ സ​ർ​ക്കാ​റി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി വ്യാ​പാ​ര ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ സ​മ​യം എ​ടു​ക്കു​ന്ന വ്യ​ക്തി​ഗ​ത ക​രാ​റു​ക​ളേ​ക്കാ​ൾ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജി.​സി.​സി​ക​ളു​മാ​യു​ള്ള വ​ലി​യ ക​രാ​റു​ക​ൾ കൂ​ടു​ത​ൽ പ്ര​യോ​ജ​ന​ക​ര​മാ​കും.

വ്യാ​പാ​ര ക​രാ​റു​ക​ൾ​ക്കാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്താ​ൻ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ​​ഋ​ഷി സു​ന​കും​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തു പ്ര​കാ​രം​ വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​മാ​യി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്​​ . വൈ​കാ​തെ ജി.​സി.​സി​യു​മാ​യു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​കു​​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ- അ​വ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ആ​റ്​ രാ​ജ്യ​ങ്ങ​ളു​മാ​യി ആ​രം​ഭി​ച്ച വ്യാ​പാ​ര-​വാ​ണി​ജ്യ ച​ർ​ച്ച​ക​ൾ മൂ​ന്ന്​ റൗ​ണ്ട്​ പൂ​ർ​ത്തി​യാ​യി. നാ​ലാം വ​ട്ട ച​ർ​ച്ച​ക​ൾ ഈ ​വ​ർ​ഷം ന​ട​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

സാ​​ങ്കേ​തി​ക​ത, ഡാ​റ്റ, സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ, പ്ര​ഫ​ഷ​ണ​ൽ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ്​ യു.​എ.​ഇ പ്ര​ധാ​ന​മാ​യും ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ആ ​രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ളാ​ണ്​ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്​. യു.​കെ​യി​ൽ പ്ര​ധാ​ന​മാ​യും സേ​വ​ന സ​മ്പ​ദ്​​വ്യ​വ​സ്ഥ​യാ​ണ്​ നി​ല​നി​ൽ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട്​ മ​റ്റ്​ എ​തി​രാ​ളി​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ മു​ന്നോ​ട്ടു പോ​കാ​നാ​വും. എ​ങ്കി​ലും ഭ​ക്ഷ​ണം, പാ​നീ​യ​ങ്ങ​ൾ, കാ​റു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യും പ്ര​ധാ​ന​മാ​ണ്.

വെ​ൽ​ഷ്​ ലാ​മ്പ്​ പോ​ലെ നി​ര​വ​ധി ക​മ്പ​നി​ക​ൾ യു.​കെ​യി​ൽ നി​ന്ന്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​​ ഉ​ത്​​പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം ശ​ക്​​ത​മാ​യ ഒ​രു കാ​ർ നി​ർ​മാ​ണ വ്യ​വ​സാ​യ​വും യു.​കെ​യി​ലു​ണ്ട്. സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 2022ൽ ​യു.​കെ​യും ജി.​സി.​സി​യും ത​മ്മി​ലു​ള്ള വ്യാ​പാ​രം റെ​കോ​ഡ്​ ഉ​യ​ര​ത്തി​ലാ​ണ്. ഏ​താ​ണ്ട്​ 61.3 ശ​ത​കോ​ടി പൗ​ണ്ടി​ന്‍റെ വ്യാ​പാ​ര​മാ​ണ്​ ആ ​വ​ർ​ഷം ന​ട​ന്ന​ത്.

പു​തി​യ വ്യാ​പാ​ര ക​രാ​റി​ലൂ​ടെ ഇ​ത്​ 16 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. ച​ര​ക്കു​ക​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കു​മു​ള്ള ജി.​സി.​സി​യു​ടെ ആ​വ​ശ്യ​ക​ത 2035 ഓ​ടെ ഏ​ക​ദേ​ശം ഒ​രു ല​ക്ഷം കോ​ടി പൗ​ണ്ടാ​യി വ​ള​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​താ​യ​ത്​ 75 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ദ്ധ​ന​വാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ബ​ദേ​നോ​ച്ച്​ പ​റ​ഞ്ഞു. എ.​ഐ, ഡി​ജി​റ്റ​ൽ ഇ​ക​ണോ​മി ആ​ൻ​ഡ്​ റി​മോ​ട്ട്​ വ​ർ​ക്​ ആ​പ്ലി​ക്കേ​ഷ​ൻ​സ്​ സ​ഹ മ​ന്ത്രി ഒ​മ​ർ അ​ൽ ഒ​ലാ​മ​യു​മാ​യും ബ​ദ​നോ​ച്ച്​ കൂ​ടി​ക്കോ​ഴ്ച ന​ട​ത്തി. തു​ട​ർ​ന്ന്​ ദു​ബൈ മ്യൂ​സി​യ​വും അ​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Free trade of the UK with the Gulf states, including the UAE The agreement will be realized soon; British Minister Kemi Badenoch

Next TV

Related Stories
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

Apr 24, 2024 03:37 PM

#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി വച്ച് കുട്ടിയെ കുത്തിയെന്നാണ് രക്ഷിതാവിൻറെ പരാതി....

Read More >>
#bodyfound  | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

Apr 24, 2024 02:26 PM

#bodyfound | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക്...

Read More >>
#death | ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Apr 24, 2024 12:17 PM

#death | ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ഒന്നര മാസം മുമ്പാണ് ഓട്ടോമൊബൈൽ എഞ്ചിനിയറായ ഇദ്ദേഹം റിയാദിൽ...

Read More >>
#FLIGT | കെ.എം.സി.സിയുടെ മൂന്നാമത്തെ വോട്ടുവിമാനം ഇന്ന് രാത്രി ദമ്മാമില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കും

Apr 24, 2024 09:14 AM

#FLIGT | കെ.എം.സി.സിയുടെ മൂന്നാമത്തെ വോട്ടുവിമാനം ഇന്ന് രാത്രി ദമ്മാമില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കും

നാട്ടിലെത്തുന്ന പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ പ്രമുഖ നേതാക്കന്‍മാരുള്‍പ്പെടെ വിമാനത്താവളത്തില്‍ എത്തുമെന്നും ഇവര്‍...

Read More >>
#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Apr 23, 2024 07:55 PM

#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

ഉദ്യോഗസ്ഥർ ടാക്‌സിക്ക് സമീപമെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പ്രവാസികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അധികൃതർ...

Read More >>
Top Stories