ഉ​ച്ച​വി​ശ്ര​മം ക​ർ​ശ​ന​മാ​യി ക​മ്പ​നി​ക​ൾ ന​ട​പ്പാ​ക്ക​​ണ​മെ​ന്ന്​ തൊ​ഴി​ൽ​മ​​ന്ത്രാ​ല​യം; ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്ക് നി​യ​മി​ക്ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പ്

ഉ​ച്ച​വി​ശ്ര​മം ക​ർ​ശ​ന​മാ​യി ക​മ്പ​നി​ക​ൾ ന​ട​പ്പാ​ക്ക​​ണ​മെ​ന്ന്​ തൊ​ഴി​ൽ​മ​​ന്ത്രാ​ല​യം; ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്ക് നി​യ​മി​ക്ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പ്
May 30, 2023 11:41 AM | By Nourin Minara KM

മ​സ്ക​ത്ത്​: (gcc.truevisionnews.com)വേ​ന​ൽ​ച്ചൂ​ടി​ൽ​നി​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സം​ര​ക്ഷ​ണം ന​ൽ​കാ​നാ​യി ഉ​ച്ച​വി​ശ്ര​മം ക​ർ​ശ​ന​മാ​യി ക​മ്പ​നി​ക​ൾ ന​ട​പ്പാ​ക്ക​​ണ​മെ​ന്ന്​ തൊ​ഴി​ൽ​മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്ക് നി​യ​മി​ക്ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

രാ​ജ്യ​ത്ത്​ ജൂ​ൺ മു​ത​ൽ ആ​ഗ​സ്റ്റു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഉ​ച്ച​ 12.30 മു​ത​ൽ 3.30വ​രെ​യാ​ണ്​​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഉ​ച്ച​വി​ശ്ര​മം ന​ൽ​​​കേ​ണ്ട​ത്. നി​യ​മം അ​ടു​ത്ത​ മാ​സം ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി എ​ല്ലാ നി​ർ​മാ​ണ, തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ ജോ​ലി നി​ർ​ത്തി​വെ​ക്കേ​ണ്ട​താ​ണെ​ന്ന്​​ തൊ​ഴി​ൽ​മ​ന്ത്രാ​ല​യ​ത്തി​ലെ ഒ​ക്യു​പേ​ഷ​ണ​ൽ സേ​ഫ്റ്റി ആ​ൻ​ഡ് ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്മെ​ന്റ് മേ​ധാ​വി സ​ക്ക​റി​യ ഖ​മീ​സ് അ​ൽ സാ​ദി പ​റ​ഞ്ഞു.

എ​യ​ർ​ക​ണ്ടീ​ഷ​ൻ ചെ​യ്ത വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ ന​ൽ​ക​ൽ, ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള ജോ​ലി​ക​ൾ ത​ണു​പ്പു​ള്ള സ​മ​യ​ങ്ങ​ളി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ക്ക​ൽ, ജീ​വ​ന​ക്കാ​ർ 45 മി​നി​റ്റ് ജോ​ലി ചെ​യ്യു​ന്ന റൊ​ട്ടേ​ഷ​ന​ൽ സം​വി​ധാ​നം, തു​ട​ർ​ന്ന് 15 മി​നി​റ്റ് ഇ​ട​വേ​ള എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ദ​ൽ​മാ​ർ​ഗ​ങ്ങ​ളും അ​ൽ സാ​ദി ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഇ​ന്ധ​ന​സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​ച്ച​സ​മ​യ​ത്ത് അ​ത്യാ​വ​ശ്യ​മ​ല്ലാ​തെ ഇ​ന്ധ​നം നി​റ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ ക​മ്യൂ​ണി​റ്റി ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നു​ക​ളും മ​ന്ത്രാ​ല​യം സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്.

ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ, തൊ​ഴി​ൽ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 118ലെ ​വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ച് മ​ന്ത്രാ​ല​യം നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന്​ ടാ​സ്‌​ക് ഫോ​ഴ്‌​സ് നി​രീ​ക്ഷി​ക്കും. കേ​സ് ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ 500 റി​യാ​ൽ​വ​രെ പി​ഴ​യും ഒ​രു​മാ​സ​ത്തെ ത​ട​വും ല​ഭി​ച്ചേ​ക്കും. അ​ല്ലെ​ങ്കി​ൽ ര​ണ്ടും ഒ​രു​മി​ച്ച്​ അ​നു​ഭ​വി​ക്കേ​ണ്ടി​യും വ​രും. നി​യ​മം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ ഫോ​ൺ വ​ഴി​യോ മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റു​ക​ൾ വ​ഴി​യോ അ​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Business that companies should conduct lunch break strictly Ministry in Oman

Next TV

Related Stories
ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

May 11, 2025 12:21 PM

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും...

Read More >>
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും,  ജാഗ്രതാ മുന്നറിയിപ്പ്

May 11, 2025 09:21 AM

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും...

Read More >>
എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

May 10, 2025 05:00 PM

എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടി ഗൾഫ്...

Read More >>
Top Stories










News Roundup