നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​റാ​നും ഒ​മാ​നും ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ച്ചു

നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​റാ​നും ഒ​മാ​നും ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ച്ചു
May 30, 2023 12:29 PM | By Nourin Minara KM

മ​സ്ക​ത്ത്​: (gcc.truevisionnews.com)ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ ഇ​റാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ച്ചു. ടെ​ഹ്‌​റാ​നി​ലെ സാ​ദാ​ബാ​ദ് പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ണ്ട്​ വീ​തം ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ലും​ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ലു​മാ​ണ്​ ഒ​പ്പു​വെ​ച്ച​ത്.

നി​ക്ഷേ​പ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യു​ക, വി​ക​സ​നം ഉ​ത്തേ​ജി​പ്പി​ക്കു​ക, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലും ഫ്രീ ​സോ​ണു​ക​ളി​ലും നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ര​ണ്ട് ധാ​ര​ണാ​പ​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​രു​ന്ന​ത്. എ​ണ്ണ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തും ഹെം​ഗം-​ബ​ഖ ഫീ​ൽ​ഡ് പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള സം​യു​ക്ത പ​ഠ​ന​വും കൈ​കാ​ര്യം ചെ​യ്യ​ലു​മാ​ണ്​ ര​ണ്ട് ക​രാ​റു​ക​ളി​ൽ വ​രു​ന്ന​ത്.

വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫും ഇ​റാ​ൻ സാ​മ്പ​ത്തി​ക, സാ​മ്പ​ത്തി​ക കാ​ര്യ മ​ന്ത്രി ഇ​ഹ്‌​സാ​ൻ ഖ​ന്ദോ​സി​യും ചേ​ർ​ന്നാ​ണ് ആ​ദ്യ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. ര​ണ്ടാ​മ​ത്തെ ധാ​ര​ണാ​പ​ത്ര​ത്തി​ൽ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫും ഇ​റാ​ൻ പ്ര​സി​ഡ​ന്റി​ന്റെ ഉ​പ​ദേ​ഷ്ടാ​വും ഫ്രീ ​സോ​ണു​ക​ൾ​ക്കാ​യു​ള്ള ഹൈ ​കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഹൊ​ജ​തോ​ല്ല അ​ബ്ദു​ൽ​മ​ലേ​കി​യും ഒ​പ്പു​വെ​ച്ച​ത്.​

ഊ​ർ​ജ, ധാ​തു വ​കു​പ്പ് മ​ന്ത്രി സ​ലിം നാ​സ​ർ അ​ൽ ഔ​ഫി​യും ഇ​റാ​ൻ ഊ​ർ​ജ മ​ന്ത്രി അ​ലി അ​ക്ബ​ർ മെ​ഹ്‌​റാ​ബി​യ​നും ചേ​ർ​ന്നാ​ണ് ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച​ത്. ഒ​പ്പി​ട​ൽ ച​ട​ങ്ങു​ക​ളി​ൽ ഇ​രു​ഭാ​ഗ​ത്തു​നി​ന്നും ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖും ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ഡോ ​ഇ​ബ്രാ​ഹിം റ​ഈ​സി​യും തെ​ഹ്‌​റാ​നി​ലെ ഇ​റാ​നി​യ​ൻ പ്ര​സി​ഡ​ൻ​ഷ്യ​ൽ മ​ന്ദി​ര​ത്തി​ൽ ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി.

യോ​ഗ​ത്തി​ൽ പ്ര​തി​രോ​ധ കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, റോ​യ​ൽ ഓ​ഫീ​സ് മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്​​മാ​നി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു.

Iran, Oman sign memorandums of understanding to boost ties

Next TV

Related Stories
ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

May 11, 2025 12:21 PM

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും...

Read More >>
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും,  ജാഗ്രതാ മുന്നറിയിപ്പ്

May 11, 2025 09:21 AM

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും...

Read More >>
എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

May 10, 2025 05:00 PM

എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടി ഗൾഫ്...

Read More >>
Top Stories