ഒ​മാ​നി​ൽ​നി​ന്ന്​ ഹ​ജ്ജി​ന്​ പോ​കു​ന്ന​വ​രി​ൽ​ 13,855 പേ​ർ യാ​ത്രാ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ

ഒ​മാ​നി​ൽ​നി​ന്ന്​ ഹ​ജ്ജി​ന്​ പോ​കു​ന്ന​വ​രി​ൽ​ 13,855 പേ​ർ യാ​ത്രാ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ
May 31, 2023 02:28 PM | By Nourin Minara KM

മ​സ്ക​ത്ത്​: (gcc.truevisionnews.com)ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന്​ ഹ​ജ്ജി​ന്​ പോ​കു​ന്ന​വ​രി​ൽ​ 13,855 പേ​ർ യാ​ത്രാ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ൻ​ഡോ​വ്‌​മെ​ന്റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ഫ​യേ​ഴ്‌​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലും ഹ​ജ്ജ് മി​ഷ​ൻ ത​ല​വ​നു​മാ​യ സു​ൽ​ത്താ​ൻ ബി​ൻ സ​ഈ​ദ്​ അ​ൽ ഹി​നാ​യ് ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

മി​ന, അ​റ​ഫ ക്യാ​മ്പു​ക​ളി​ലെ സേ​വ​ന പാ​ക്കേ​ജി​ന്റെ വി​ശ​ദാം​ശ​ങ്ങ​ളും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന് ആ​കെ 14,000 പേ​ർ​ക്കാ​ണ്​ ഹ​ജ്ജി​ന്​ അ​വ​സ​രം ല​ഭി​ച്ച​ത്. ഇ​തി​ൽ 13,500 പേ​ർ സ്വ​ദേ​ശി​ക​ളും 250 പേ​ർ അ​റ​ബ് നി​വാ​സി​ക​ളും 250 പേ​ർ അ​റ​ബ് ഇ​ത​ര താ​മ​സ​ക്കാ​രു​മാ​ണ്. മൊ​ത്തം തീ​ർ​ഥാ​ട​ക​രി​ൽ 49.3 ശ​ത​മാ​നം സ്ത്രീ​ക​ളാ​ണ്. ഹ​ജ്ജ്​ സം​ഘ​ത്തി​ൽ 30-45 വ​യ​സ്സി​ന്​ ഇ​ട​യി​ലു​ള്ള​വ​ർ 43 ശ​ത​മാ​ന​മാ​ണ്. 46 മു​ത​ൽ 60 വ​രെ പ്രാ​യ​മു​ള്ള​വ​ർ 35.1 ശ​ത​മാ​ന​വും 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ 16.6 ശ​ത​മാ​ന​വു​മാ​ണ്. 18-30ന്​ ​ഇ​ട​യി​ൽ 5.3 ശ​ത​മാ​ന​വും വ​രും. ഹ​ജ്ജി​ന്റെ ശ​രാ​ശ​രി ചെ​ല​വ് വി​മാ​ന​മാ​ർ​ഗം 2054 റി​യാ​ലാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 222 റി​യാ​ലു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 7.5 ശ​ത​മാ​നം കു​റ​വാ​ണ്​ കാ​ണി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും അ​ട​ക്കം 8338 പേ​ർ​ക്കാ​ണ് ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​ത്. ആ​ദ്യം 6000 പേ​ർ​ക്കാ​യി​രു​ന്നു അ​വ​സ​രം ന​ൽ​കി​യ​ത്. പി​ന്നീ​ട് ഔ​ഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം 2338 പേ​ർ​ക്കു​കൂ​ടി അ​വ​സ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഈ ​വ​ർ​ഷ​ത്തെ ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ന്‍ മാ​ർ​ച്ച്​ നാ​ലി​നാ​യി​രു​ന്നു​​ അ​വ​സാ​നി​ച്ച​ത്. ആ​കെ 42,406 അ​പേ​ക്ഷ​ക​ളാ​ണ്​ ല​ഭി​ച്ച​ത്.

13,855 Hajj Pilgrims from Oman The authorities said that it has been completed

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories










Entertainment News