---
title: "കാലാവാസ്ഥ മാറ്റത്തിന്റെ സൂചന; വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പൊടിമൂടാൻ സാധ്യതയെന്ന് ഖത്തർ കാലാവസ്ഥ വിഭാഗം "
english_title: "The Qatar Meteorological Department said that there is a possibility of dust in different parts of the country in the coming days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118399/the-qatar-meteorological-department-said-that-there-is-a-possibility-of-dust-in-different-parts-of-the-country-in-the-coming-days"
published_at: "2023-05-31T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6477101953f1b_dohaclimet.jpg"
keywords: []
---

# കാലാവാസ്ഥ മാറ്റത്തിന്റെ സൂചന; വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പൊടിമൂടാൻ സാധ്യതയെന്ന് ഖത്തർ കാലാവസ്ഥ വിഭാഗം 

> **Lead Summary:** **ദോഹ:** കാലാവാസ്ഥ മാറ്റത്തിന്റെ സൂചന നൽകി ഖത്തർ കാലാവസ്ഥ വിഭാഗം. വടക്കൻ അറേബ്യൻ പെനിൻസുല മേഖലയിൽ പൊടിപടലങ്ങൾ രൂപപ്പെടുന്നതായും വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പൊടിമൂടാൻ സാധ്യതയുണ്ടെന്ന് നിരീക്ഷണ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകി.

## Article Content

**ദോഹ:** കാലാവാസ്ഥ മാറ്റത്തിന്റെ സൂചന നൽകി ഖത്തർ കാലാവസ്ഥ വിഭാഗം. വടക്കൻ അറേബ്യൻ പെനിൻസുല മേഖലയിൽ പൊടിപടലങ്ങൾ രൂപപ്പെടുന്നതായും വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പൊടിമൂടാൻ സാധ്യതയുണ്ടെന്ന് നിരീക്ഷണ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകി.

​ബുധനാഴ്ച രാവിലെ ചിലയിടങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു. അന്തരീക്ഷത്തിൽ പൊടിപടലം ഉയരുന്നത് കാരണം ദൂരക്കാഴ്ച മറയുന്നത് ഡ്രൈവർമാർക്ക് ബുദ്ധിമുട്ടായി മാറും. ഇതൊഴിവാക്കാൻ മുൻകരുതൽ പാലിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118399/the-qatar-meteorological-department-said-that-there-is-a-possibility-of-dust-in-different-parts-of-the-country-in-the-coming-days)