ദോഹ : ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം ഭാരതീപുരം ചരുവിള പുത്തൻവീട്ടിൽ ബി.അനൂപ് (36) ആണു മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ജോലി സ്ഥലത്തു നിന്നു ഫ്ലാറ്റിലേക്കു നടന്നു പോകുന്നതിനിടെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചതായാണ് വിവരം.
കഴിഞ്ഞ നാല് വർഷമായി ഖത്തറിലെ സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുകയായിരുന്നു.
മൃതദേഹം ഖത്തർ അൽ ഖോർ ആശുപത്രി മോർച്ചറിയിൽ. ഒരു മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഭാര്യ - ലക്ഷ്മി. മകൻ - കൃതീഷ്.
A Malayali youth died in a car accident in Qatar