---
title: "74,000 ദീനാറിന്റെ മയക്കുമരുന്നുമായി ഏതാനും പേർ പിടിയിൽ"
english_title: "A few people were arrested with drugs worth 74,000 dinars"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119636/a-few-people-were-arrested-with-drugs-worth-74000-dinars"
published_at: "2023-06-04T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647cb21f06e63_baharin.jpg"
keywords: []
---

# 74,000 ദീനാറിന്റെ മയക്കുമരുന്നുമായി ഏതാനും പേർ പിടിയിൽ

> **Lead Summary:** **മനാമ: [** മയക്കുമരുന്നുമായി ഏതാനും​ പേർ പിടിയിലായതായി ആന്‍റി ​​ഡ്രഗ്​സ്​ വിഭാഗം അറിയിച്ചു. വിവിധ കേസുകളിലായി മൂന്ന്​ കിലോയിലധികം ഹഷീഷും ചരസ്സുമാണ്​ പിടിച്ചെടുത്തത്​. ഇത്​ അന്താരാഷ്​ട്ര മാർക്കറ്റിൽ 74,000 ദീനാറോളം വിലയാണ് ഉള്ളത് ​.

## Article Content

**മനാമ: [** മയക്കുമരുന്നുമായി ഏതാനും​ പേർ പിടിയിലായതായി ആന്‍റി ​​ഡ്രഗ്​സ്​ വിഭാഗം അറിയിച്ചു. വിവിധ കേസുകളിലായി മൂന്ന്​ കിലോയിലധികം ഹഷീഷും ചരസ്സുമാണ്​ പിടിച്ചെടുത്തത്​. ഇത്​ അന്താരാഷ്​ട്ര മാർക്കറ്റിൽ 74,000 ദീനാറോളം വിലയാണ് ഉള്ളത് ​.

സംശയത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്രതികളെ ചോദ്യം ചെയ്യുകയും അവരുടെ താമസ സ്​ഥലങ്ങൾ പരിശോധിക്കുകയും മയക്കുമരുന്ന്​ കണ്ടെടുക്കുകയുമായിരുന്നു. പ്രതികളെ നിയമനടപടികൾക്കായി റിമാൻഡ് ​ ചെയ്​തിരിക്കുകയാണ്​.

കഴിഞ്ഞദിവസം മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ എഴുപേർ കുറ്റക്കാരാണെന്ന് ഹൈ ക്രിമിനൽ കോടതി കണ്ടെത്തിയിരുന്നു. മെത്താംഫെറ്റാമിൻ മയക്കുമരുന്നുമായാണ് ഇവർ പിടിയിലായത്.

പ്രാദേശികമായി ഷാബു എന്നാണ് ഈ മയക്കുമരുന്ന് അറിയപ്പെടുന്നത്. ഒരു സ്വദേശിയും ഫിലിപ്പീൻ സ്വദേശികളുമാണ് ശിക്ഷിക്കപ്പെട്ടത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികൾക്ക്​ 996 എന്ന ഹോട്ട്​ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119636/a-few-people-were-arrested-with-drugs-worth-74000-dinars)