കൊവിഡ് കുറയുന്നു ; ഒമാനില്‍ ഇന്ന് 60 പുതിയ രോഗികള്‍ മാത്രം

...
Sep 14, 2021 08:25 PM

മസ്‌കത്ത്: ഒമാനില്‍ 60 പേര്‍ക്ക് മാത്രമാണ് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,223 ആയി.

ആകെ രോഗികളില്‍ 2,93,414 പേരും രോഗമുക്തരായി. 96.8 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.

ആകെ 4,090 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ അഞ്ച് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്.

ഇവരുള്‍പ്പെടെ ആകെ 54 പേരാണ് ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 28 പേരുടെ നില ഗുരുതരമാണ്.

Covid decreases; Today there are only 60 new patients in Oman

Related Stories
ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി അമിത് നാരംഗിനെ നിയമിച്ചു

Sep 16, 2021 12:22 PM

ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി അമിത് നാരംഗിനെ നിയമിച്ചു

2001 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയുടെ ചുമതല...

Read More >>
Top Stories