ഒമാനില്‍ നിയമം ലംഘിച്ച് ജോലി ചെയ്‍ത 7000 പ്രവാസികളെ അറസ്റ്റ് ചെയ്‍തു

ഒമാനില്‍ നിയമം ലംഘിച്ച് ജോലി ചെയ്‍ത 7000 പ്രവാസികളെ അറസ്റ്റ് ചെയ്‍തു
Jun 6, 2023 06:54 PM | By Vyshnavy Rajan

മസ്‍കത്ത് : ഒമാനില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്‍ത ഏഴായിരത്തിലധികം പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി തൊഴില്‍ മന്ത്രാലയത്തിലെ സംയുക്ത പരിശോധാ സംഘം അറിയിച്ചു. ഈ വര്‍ഷം ആദ്യം മുതല്‍ നടത്തിയ റെയ്‍ഡുകളില്‍ അറസ്റ്റിലായവരുടെ കണക്കാണിത്.

എല്ലാ തൊഴിലാളികള്‍ക്കം സുരക്ഷിതവും സ്ഥിരതയുള്ളതും മാന്യവുമായ തൊഴില്‍ സാഹചര്യം ഒരുക്കാനാണ് തൊഴില്‍ മന്ത്രാലയത്തിലെ വിവിധ വകുപ്പുകള്‍ ശ്രമിക്കുന്നതെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍സ്‍പെക്ഷന്‍ നാസര്‍ ബിന്‍ സലീം അല്‍ ഹദ്‍റാമി പറഞ്ഞു.

2023 ജനുവരി മുതല്‍ മുനിസിപ്പാലിറ്റികളും വിദ്യാഭ്യാസ മന്ത്രാലയവും റോയല്‍ ഒമാന്‍ പൊലീസും ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികള്‍ നടത്തിയ പരിശോധനകളിലാണ് ഏഴായിരത്തിലധികം പ്രവാസികളെ അറസ്റ്റ് ചെയ്‍തത്.

ജോലി സമയം, സ്‍ത്രീകളുടെയും കുട്ടികളുടെയും ജോലികള്‍, തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ എന്നിവ ശ്രദ്ധിക്കുകയും തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ബോധവത്കരണം നല്‍കുകയും ചെയ്‍തിട്ടുണ്ട്.

രാജ്യത്തെ ഏതൊരു തൊഴില്‍ സ്ഥലത്തേക്കും മുന്‍കൂര്‍ അറിയിപ്പുകള്‍ ഒന്നും നല്‍കാതെ കടന്നു ചെല്ലാന്‍ പരിശോധനാ സംഘത്തിന് അധികാരമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ നിയമത്തിലെ ഒന്‍പതാം വകുപ്പില്‍ പ്രതിപാദിക്കുന്ന എല്ലാ വിവരങ്ങളും ഈ സംഘത്തിന് കൈമാറാന്‍ തൊഴിലുടമകള്‍ക്ക് ബാധ്യതയുണ്ട്.

തൊഴിലുടമയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ പരിശോധന തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് തൊഴില്‍ നിയമത്തിലെ 112-ാം വകുപ്പ് പ്രകാരം 500 റിയാല്‍ പിഴയോ ഒരു മാസത്തില്‍ കവിയാത്ത ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ ഇവ രണ്ടു കൂടിയോ ലഭിക്കും.

7000 expatriates who broke the law and worked in Oman were arrested

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories










Entertainment News