ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറാന്‍ ലക്ഷ്യമിട്ട് ദുബായി സൗത്ത്

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറാന്‍ ലക്ഷ്യമിട്ട് ദുബായി സൗത്ത്
Jun 7, 2023 10:09 PM | By Athira V

ദുബായ്: ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായി മാറാന്‍ ലക്ഷ്യമിട്ട് ദുബായി സൗത്ത് വിമാനത്താവളം. 2050ഓടെ പ്രതിവര്‍ഷം 255 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലേക്ക് ദുബായി അല്‍ മക്തൂം വിമാനത്താവളത്തെ മാറ്റുകയാണ് ലക്ഷ്യം.

ബിസിനസ് സൗഹൃദ ഫ്രീസോണും റസിഡന്‍ഷ്യല്‍ ഓപ്ഷനുകളും പൂര്‍ത്തിയാക്കി ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായി ദുബായി അല്‍ മക്തൂമിനെ മാറ്റാനാണ് ശ്രമമെന്ന് അര്‍ബന്‍ മാസ്റ്റര്‍ ഡെവലപ്പര്‍ ദുബായി സൗത്ത് അറിയിച്ചു.

ദുബായ് വേള്‍ഡ് സെന്‍ട്രല്‍ എന്നറിയപ്പെടുന്ന അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഈ വര്‍ഷം 120 ബില്യണ്‍ ദിര്‍ഹം (33 ബില്യണ്‍ ഡോളര്‍) വിപുലീകരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കര, വായു, കടല്‍ എന്നിവയെ ബന്ധിപ്പിക്കുന്ന മള്‍ട്ടി-മോഡല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇന്‍ഫ്രാസ്ട്രക്ചറും വിമാനത്താവളത്തിന്റെ സവിശേഷതയാണ്.

എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് എസിഐ) പ്രകാരം 2022ല്‍ തുടര്‍ച്ചയായി ഒമ്പതാം വര്‍ഷവും അന്താരാഷ്ട്ര യാത്രക്കാര്‍ കൂടുതലെത്തുന്ന വിമാനത്താവളമെന്ന നിലയില്‍ ദുബായ് ഇന്റര്‍നാഷണല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ വ്യോമയാന മേഖലയിലെ വീണ്ടെടുക്കലിന്റെ പശ്ചാത്തലത്തില്‍ 2022ല്‍ ദുബായ് വിമാനത്താവളത്തിന്റെ യാത്രക്കാരുടെ എണ്ണം 66 ദശലക്ഷമായി ഉയര്‍ന്നിരുന്നു

Dubai South aims to become the world's largest airport

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories

News Roundup

Entertainment News