മഹ്സൂസ്: ആദ്യ ഗെയിമിൽ പ്രവാസി നേടിയത് 10 ലക്ഷം ദിര്‍ഹം

മഹ്സൂസ്: ആദ്യ ഗെയിമിൽ പ്രവാസി നേടിയത് 10 ലക്ഷം ദിര്‍ഹം
Jun 8, 2023 02:12 PM | By Susmitha Surendran

(gcc.truevisionnews.com)  ആദ്യമായി പങ്കെടുത്ത മഹ്സൂസ് നറുക്കെടുപ്പിലൂടെ മില്യണയറായി ലബനീസ്-ഫ്രഞ്ച് വനിത. ജൂൺ മൂന്നിന് നടന്ന ആഴ്ച്ച നറുക്കെടുപ്പിലൂടെയാണ് മിറെയ്ൽ എന്ന പ്രവാസി മഹ്സൂസിന്‍റെ 46-ാമത് മില്യണയര്‍ ആയത്.

AED 1,000,000 ആണ് ഗ്യാരണ്ടീഡ് വിജയിയായ മിറെയ്ൽ സ്വന്തമാക്കിയത്. മൂന്നു പേര്‍ ഇതിന് മുൻപ് ലബനനിൽ നിന്ന് മില്യണയര്‍മാരായിട്ടുണ്ട്. മൊത്തം 6318 ലബനീസ് പൗരന്മാര്‍ മഹ്സൂസിലൂടെ സമ്മാനങ്ങള്‍ നേടിയിട്ടുമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം 6.3 ദശലക്ഷം ദിര്‍ഹം ലബനീസ് പൗരന്മാര്‍ സ്വന്തമാക്കി.

സെയിൽസ് മാനേജരായ മിറെയ്ൽ രണ്ടു ദശകങ്ങളായി യു.എ.ഇയിൽ സ്ഥിരതാമസമാണ്. "ശനിയാഴ്ച്ച ജോലി സ്ഥലത്ത് ആയതുകൊണ്ട് ഞാൻ നറുക്കെടുപ്പ് കണ്ടില്ല. അബുദാബിയിൽ താമസിക്കുന്ന എന്‍റെ സഹോദരനാണ് ഞാന്‍ വിജയിയാത് അറിയിച്ചത്.

ആദ്യമായാണ് ഞാന്‍ മഹ്സൂസ് കളിക്കുന്നത്. എന്തെങ്കിലും സമ്മാനം ലഭിക്കുമെന്ന് കരുതിയെങ്കിലും ഇത്രയും വലിയ തുക ലഭിക്കുമെന്ന് കരുതിയില്ല" - മിറെയ്ൽ പറയുന്നു. സോഷ്യൽ മീഡിയ വഴിയാണ് മിറെയ്ൽ മഹ്സൂസിനെക്കുറിച്ച് അറിഞ്ഞത്.

സഹോദരന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് മിറെയ്ൽ മഹ്സൂസ് കളിച്ചതും. "ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായി പണം നീക്കിവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശ്രദ്ധയോടെ പണം കൈകാര്യം ചെയ്യും. നിക്ഷേപത്തെക്കുറിച്ചും ആലോചിക്കുന്നുണ്ട്" - മിറെയ്ൽ വിശദീകരിച്ചു.

വെറും 35 ദിര്‍ഹം മുടക്കി മഹ്സൂസ് വാട്ടര്‍ബോട്ടിൽ വാങ്ങി കളിയിൽ പങ്കെടുക്കാം. ശനിയാഴ്ച്ചകളിൽ ആഴ്ച്ച നറുക്കെടുപ്പിലും ഗ്രാൻഡ് ഡ്രോയിലും പങ്കെടുത്ത് AED 20,000,000 നേടാം. പുതിയ റാഫ്ൾ ഡ്രോ കളിച്ച് ആഴ്ച്ചതോറും AED 1,000,000 നേടി ഗ്യാരണ്ടീഡ് മില്യണയര്‍ സമ്മാനവും നേടാം.

A Lebanese-French woman became a millionaire after participating in the Mahsoos lottery for the first time.

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

May 8, 2025 03:57 PM

ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം...

Read More >>
Top Stories










Entertainment News