അന്താരാഷ്ട്ര യോഗ ദിനം; റിയാദിൽ ‘ദിശ’ യോഗ മീറ്റ്-2023 സംഘടിപ്പിക്കുന്നു

അന്താരാഷ്ട്ര യോഗ ദിനം; റിയാദിൽ ‘ദിശ’ യോഗ മീറ്റ്-2023 സംഘടിപ്പിക്കുന്നു
Jun 9, 2023 08:28 AM | By Vyshnavy Rajan

(gccnews.in) അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി സാമൂഹിക, സാസ്‌കാരിക കൂട്ടായ്മ ‘ദിശ’ യോഗ മീറ്റ്-2023 സംഘടിപ്പിക്കുന്നു. പരിപാടിയിൽ ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിലെ അംബാസഡർമാർ പങ്കെടുക്കും. ജൂൺ 16നു റയൽ മാഡ്രിഡ് അക്കാദമി സ്‌റ്റേഡിയത്തിലാണ് പരിപാടി.

സൗദി സ്‌പോർട്‌സ് മിനിസ്ട്രിയുടെ കീഴിലുള്ള ഒളിംപ്ക് കമ്മിറ്റിയുടെ ഭാഗമായ സൗദി യോഗ കമ്മിറ്റിയുമായി ചേർന്ന് ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ആണ് ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുളളതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആഘോഷപരിപാടികൾ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ഉദ്ഘാടനം ചെയ്യും. നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് രാജ്യങ്ങളിലെ അംബാസഡർമാർ, സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് പദ്മശ്രീ നൗഫ് അൽ മാർവായി, സൗദി യോഗ കമ്മിറ്റി സിഇഒ അഹമ്മദ് അൽസാദി, ഇറാം ഗ്രൂപ്പ് സിഎംഡിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഡോ. സിദ്ദിഖ് അഹമ്മദ്, അറബ് യോഗ ഫൌണ്ടേഷൻ പ്രതിനിധി ലമീസ് അൽ സിദ്ദിഖ്, സലാം കൾചറൽ പ്രൊജക്റ്റ് പ്രതിനിധി ഡോ. യാസർ ഫരജ് എന്നിവർ മുഖ്യാതിഥികളായിരിക്കും. നൗഫ് അൽ മാർവായി മുഖ്യ പ്രഭാഷണം നിർവഹിക്കും.

ദിശ സൗദി നാഷണൽ പ്രസിഡന്റ് കനകലാൽ അധ്യക്ഷത വഹിക്കും. വൈകീട്ട് 5ന് രജിസ്‌ട്രേഷൻ ആരംഭിക്കും 7ന് ഔദ്യോഗിക ഉദ്ഘാടനം നടക്കും. യോഗാ പ്രോട്ടോ കോൾ പ്രകാരം മാസ്സ് യോഗാ സെഷൻ, കുട്ടികളുടെ യോഗാഭ്യാസം, യോഗ വിഷയമാക്കിയ കലാപരിപാടികൾ എന്നിവ അരങ്ങേറും.

International Day of Yoga; Organizing 'Disha' Yoga Meet-2023 in Riyadh

Next TV

Related Stories
 #oman | തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

Sep 25, 2023 11:01 PM

#oman | തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

പരിശോധനയിൽ ഒമാൻ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചവരാണ്...

Read More >>
#abudhabi | ദുബായ് സൗന്ദര്യവല്‍ക്കരണം; റൗണ്ട് എബൗട്ടുകളുടെ നവീകരണം പൂർത്തിയാക്കി

Sep 25, 2023 09:41 PM

#abudhabi | ദുബായ് സൗന്ദര്യവല്‍ക്കരണം; റൗണ്ട് എബൗട്ടുകളുടെ നവീകരണം പൂർത്തിയാക്കി

ദുബായ് മുന്‍സിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം...

Read More >>
#death | ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു

Sep 25, 2023 05:20 PM

#death | ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു

പട്ടണക്കാട് സമീർ മൻസിലിൽ താമസിക്കുന്ന ഹസ്സൻ മീരാൻ ആണ്...

Read More >>
#fire | യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം

Sep 25, 2023 04:29 PM

#fire | യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം

പുലര്‍ച്ചെ നാല് മണി കഴിഞ്ഞാണ് തീപിടത്തമുണ്ടായത്....

Read More >>
#kuwaitcity | അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം;  അഞ്ച് പ്രവാസികൾ അറസ്റ്റിൽ

Sep 25, 2023 12:35 PM

#kuwaitcity | അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം; അഞ്ച് പ്രവാസികൾ അറസ്റ്റിൽ

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ര്‍ പൊ​ലീ​സ്...

Read More >>
#arrest | മുപ്പത് കിലോയിലേറെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികൾ പിടിയില്‍

Sep 24, 2023 09:57 PM

#arrest | മുപ്പത് കിലോയിലേറെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികൾ പിടിയില്‍

മുപ്പത് കിലോയിലധികം ക്രിസ്റ്റൽ നാർക്കോട്ടിക്‌സും മോർഫിനും കടത്തിയതിനാണു അഞ്ച് പേർ പിടിയിലായത്....

Read More >>
Top Stories