പ്രവാസി മലയാളിയുടെ 60 ലക്ഷത്തിലേറെ രൂപയുടെ ചികിത്സാ ചെലവ് സൗജന്യമായി നല്‍കി സ്വകാര്യ ആശുപത്രി

പ്രവാസി മലയാളിയുടെ 60 ലക്ഷത്തിലേറെ രൂപയുടെ ചികിത്സാ ചെലവ് സൗജന്യമായി നല്‍കി സ്വകാര്യ ആശുപത്രി
Nov 25, 2021 06:53 PM | By Divya Surendran

റിയാദ് : താമസസ്ഥലത്ത് കുഴഞ്ഞു വീണ് ബോധം നഷ്ടപ്പെട്ടതിനാല്‍ രണ്ടു മാസം മുന്‍പാണ് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി അബ്ദുള്ളയെ സൗദി അറേബ്യയിലെ(Saudi Arabia) അല്‍ഖോബാറിലെ(Al Khobar )സ്വകാര്യ ആശുപത്രിയായ അല്‍ മന ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തം കട്ടയായതിനെ തുടര്‍ന്ന് അബ്ദുള്ളയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

താമസരേഖയും ഇന്‍ഷുറന്‍സ് കാലാവധിയും കഴിഞ്ഞതിനാല്‍ ഓപ്പറേഷനും തുടര്‍ ചികിത്സക്കും വേണ്ടി വന്ന മൂന്ന് ലക്ഷത്തിലധികം സൗദി റിയാല്‍ അടയ്ക്കാന്‍ അബ്ദുള്ളയ്ക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലായിരുന്നു. വിവരമറിഞ്ഞ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബ്ദുള്ളയുടെ വിഷയത്തില്‍ ഇടപെടുകയും ജുബൈല്‍ സ്റ്റേറ്റ് കമ്മ്യൂണിറ്റി ഭാരവാഹികളായ ഷാജഹാന്‍ പേരൂരിന്റെയും മുബാറക് പൊയില്‍ത്തൊടിയുടെയും നിരന്തരമായ ശ്രമഫലമായി അബ്ദുള്ളയുടെ ദയനീയ അവസ്ഥ ആശുപത്രി മാനേജ്മെന്റിനെ ബോധ്യപ്പെടുത്താനായി.

തുടര്‍ന്ന് ചികിത്സക്ക് ചിലവായ മുഴുവന്‍ തുകയും പൂര്‍ണമായും ഹോസ്പിറ്റലിന്റെ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും അടച്ചുകൊണ്ട് തുടര്‍ ചികിത്സക്ക് അബ്ദുള്ളയെ നാട്ടിലേക്ക് കൊണ്ട് പോകുവാന്‍ മാനേജ്മെന്റ് സമ്മതിക്കുകയായിരുന്നു. എന്നാല്‍ നാട്ടിലേക്ക് പോകുവാന്‍ സ്ട്രക്ച്ചര്‍ സൗകര്യം ഉള്ള ഫ്‌ലൈറ്റ് വേണ്ടതിനാല്‍ ഒരാഴ്ച വീണ്ടും ഹോസ്പിറ്റലില്‍ തന്നെ കഴിഞ്ഞു.

ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന ടിക്കറ്റിനു ചിലവായ തുക ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ മന്‍സൂര്‍ പൊന്നാനിയുടെയും നൗഫല്‍ കണ്ണൂരിന്റെയും ശ്രമ ഫലമായി കണ്ടെത്തിയതിനാല്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ അബ്ദുല്ലയെ നാട്ടില്‍ എത്തിച്ചു.

നിരാലംബരായ രോഗികള്‍ക്ക് ചികിത്സാ ചിലവുകള്‍ സൗജന്യമായി നല്‍കിയും നിരക്ക് കുറച്ചുകൊടുത്തും സാമൂഹിക പ്രതിബദ്ധത കാണിക്കുന്നത് പരിഗണിച്ചു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ സ്റ്റേറ്റ് കമ്മിറ്റി അല്‍മനാ ജനറല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന് മൊമന്റോ നല്‍കി ആദരിച്ചു. പ്രവാസികള്‍ക്ക് സഹായകമാകുന്ന രീതിയില്‍ അല്‍മനാ ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും, മറ്റു സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് ഇത് മാതൃകയാണെന്നും സോഷ്യല്‍ ഫോറം ജുബൈല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ റഹീം വടകര പറഞ്ഞു.

Private hospital pays over 60 lakh rupees for free treatment of NRIs

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories