കടം വാങ്ങിയ പണം കൊടുത്ത് വിസ വാങ്ങിയപ്പോള്‍ ഏജന്റ് ചതിച്ചു; ദുരിത ജീവിതം നയിച്ച പ്രവാസിക്ക് മലയാളികള്‍ തുണയായി

കടം വാങ്ങിയ പണം കൊടുത്ത് വിസ വാങ്ങിയപ്പോള്‍ ഏജന്റ് ചതിച്ചു; ദുരിത ജീവിതം നയിച്ച പ്രവാസിക്ക് മലയാളികള്‍ തുണയായി
Nov 30, 2021 10:14 AM | By Kavya N

റിയാദ്: തൊഴിൽ വിസയെന്ന വ്യാജേന സന്ദർശന വിസയിലെത്തി ദുരിതത്തിലായ ആന്ധ്ര സ്വദേശിക്ക് മലയാളികൾ തുണയായി. തെരുവിലായി പോയ ആന്ധ്രയിലെ കരീം നഗർ സ്വദേശി ലക്ഷ്‍മണൻ നാട്ടിലേക്ക് മടങ്ങി. തൊഴിൽ വിസയെന്ന് പറഞ്ഞ് സന്ദർശന വിസ നൽകി ഏജൻറ് കബളിപ്പിച്ചതിൽ തുടങ്ങി ലക്ഷ്‍മണന്റെ ദുരിതം.

അഞ്ചു വർഷം മുമ്പാണ് മനസ് നിറയെ ജീവിതം പച്ച പിടിപ്പിക്കാനുള്ള കണക്കു കൂട്ടലുകളുമായി സൗദിയിലെത്തിയത്. കടം വാങ്ങിയ അറുപതിനായിരത്തോളം രൂപ നൽകിയാണ് വിസ സംഘടിപ്പിച്ചത്. സൗദിയിലെത്തിയപ്പോഴാണ് തൊഴിൽ വിസയിലല്ല, ഏതോ സ്വകാര്യ കമ്പനിയുടെ പേരിലെടുത്ത സന്ദർശക വിസയായിലാണെന്ന് തിരിച്ചറിയുന്നത്.

തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് കടുത്ത പരിശോധന നടക്കുന്നതിനാൽ ലക്ഷ്‍മണന് ജോലി നേടുക എളുപ്പമായില്ല. വിസാ കാലാവധി കഴിഞ്ഞതോടെ രേഖകൾ ഇല്ലാതെ റിയാദിൽ അലയാൻ തുടങ്ങി. ഇതിനിടയിൽ രോഗവും പിടിപെട്ടു. രോഗ ബാധിതനായി കഴിയുന്ന ലക്ഷ്‍മണൻ ചികിത്സക്കുവേണ്ടിയാണ് റിയാദ് ബത്ഹയിലെ സഫാ മക്ക പോളിക്ലിനിക്കിലെത്തുന്നത്. ഡോ. മുഹമ്മദ് ലബ്ബയെ കണ്ട അയാൾ മരുന്ന് കുറിച്ച് നൽകാനാണ് ആവശ്യപ്പെട്ടത്.

ലക്ഷ്‍മണന്റെ ആരോഗ്യാവസ്ഥ മോശമാണെന്ന പ്രാഥമിക വിലയിരുത്തലിൽ ഡോക്ടർ മരുന്ന് നൽകി അയാളെ വിട്ടയക്കാൻ തയാറായില്ല. ആവശ്യമായ ലാബ് പരിശോധനകൾ നടത്താൻ നിർദേശിച്ചു. പണമില്ലെന്ന് പറഞ്ഞ അയാൾക്ക് ഡോക്ടർ തുണയായി. പരിശോധിക്കാനുള്ള രക്ത സാമ്പിൾ കൊടുത്താൽ മതി, പണത്തിന്റെ കാര്യമൊന്നും നോക്കേണ്ടതെന്ന് ഡോക്ടർ ഉറപ്പ് നൽകി. പരിശോധനയിൽ അയാളുടെ ആരോഗ്യനില വഷളാണെന്ന് ബോധ്യപ്പെട്ടു.

കിടത്തി ചികിത്സ നൽകണമെന്ന് ഡോക്ടർ തീരുമാനിച്ചെങ്കിലും രേഖകളില്ലാത്തതിനാൽ അതിന് തടസമായി. ഇഖാമ (താമസ രേഖ) ഇല്ല. എത്തിയതാവട്ടെ സന്ദർശന വിസയിലും. അതിന്റെ കാലാവധി കഴിഞ്ഞിട്ട് ഏറെ വർഷങ്ങളുമായി. ആരോഗ്യ ഇൻഷുറൻസോ പണമോ കൈയ്യിലില്ല. സഫാ മക്ക മാനേജ്‌മെൻറ് പ്രതിനിധികളെ ഡോ. ലബ്ബ വിവിരങ്ങൾ അറിയിച്ചു ആവശ്യമായ സഹായം ഉറപ്പ് വരുത്തി.

അടിയന്തിര ചികിത്സയും പരിചരണവും ഉറപ്പ് വരുത്താൻ സഫാ മക്ക അഡ്‍മിൻ മാനേജർ ഫഹദ് അൽ ഉനൈസി നിർദേശം നൽകി. 15 ദിവസം അവിടെ കിടത്തി ഡോക്ടർമാരും നഴ്‌സുമാരും പരിചരിച്ചു. ഇതിനിടയിൽ നാട്ടിലേക്ക് അയക്കാൻ ആവശ്യമായ രേഖകൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പൂർത്തീകരിക്കുന്നതിനും തുടർചികിത്സക്ക് ആശുപത്രിയുടെ സഹായം ലഭ്യമാക്കുന്നതിനും ജീവകാരുണ്യ പ്രവർത്തകൻ തെന്നല മൊയ്‌തീൻ കുട്ടിയുടെ സഹായവും തേടി.

തെന്നല മൊയ്‌തീൻ കുട്ടിയുടെ വിശ്രമമില്ലാത്ത പരിശ്രമത്തിനൊടുവിൽ പരിശോധനക്കും ചികിത്സക്കുമായി റിയാദ് മൻസൂരിയയിലെ അൽ ഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി. യാത്രക്ക് ആവശ്യമായ രേഖകൾ എംബസി അതിവേഗം ശരിയാക്കി. യാത്രക്കാവശ്യമായ മറ്റ് കാര്യങ്ങൾ സഫാമക്ക ജീവകാരുണ്യ വിഭാഗം ഒരുക്കി. ഡോക്ടർമാരും മറ്റ് ജീവനക്കാരും ചേർന്ന് അവിസ്‍മരണീയ യാത്രയപ്പൊരുക്കി. മലയാളികളുടെ സ്‍നേഹം അനുവഭവിച്ചറിയാനായിരിക്കും ഈ ദുരിതം അനുഭവിക്കേണ്ടി വന്നതെന്ന് പറഞ്ഞ് ലക്ഷ്‍മണൻ നാട്ടിലേക്ക് വിമാനം കയറി.

The agent cheated when he bought the visa by paying the loan money; Malayalees helped the expatriate who led a miserable life

Next TV

Related Stories
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
Top Stories










News Roundup