---
title: "ഖത്തറിൽ ഒമിക്രോൺ സാന്നിധ്യം ഇല്ല "
english_title: "Omicron has no presence in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13612/omiron-has-no-presence-in-qatar"
published_at: "2021-11-30T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a5e065d8727_omi.jpg"
keywords: []
---

# ഖത്തറിൽ ഒമിക്രോൺ സാന്നിധ്യം ഇല്ല 

> **Lead Summary:** **ദോഹ:** ഖത്തറിൽ ഒമിക്രോൺ കോവിഡ് വകഭേദത്തിന്റെ സാന്നിധ്യം ഇതുവരെയില്ലെന്ന് അധികൃതർ. പ്രവേശന, ക്വാറന്റീൻ നയങ്ങളിൽ മാറ്റം വരുത്തി കൂടുതൽ കരുതൽ നടപടികളുമായി പൊതുജനാരോഗ്യ മന്ത്രാലയം.

## Article Content

**ദോഹ:** ഖത്തറിൽ ഒമിക്രോൺ കോവിഡ് വകഭേദത്തിന്റെ സാന്നിധ്യം ഇതുവരെയില്ലെന്ന് അധികൃതർ. പ്രവേശന, ക്വാറന്റീൻ നയങ്ങളിൽ മാറ്റം വരുത്തി കൂടുതൽ കരുതൽ നടപടികളുമായി പൊതുജനാരോഗ്യ മന്ത്രാലയം.

രാജ്യത്ത് സ്ഥിരീകരിക്കുന്ന കോവിഡ് പോസിറ്റീവ് കേസുകൾ നിരീക്ഷിക്കുന്നുണ്ടെന്നും ഇതുവരെ ഒമിക്രോൺ കണ്ടെത്തിയിട്ടില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം ഹെൽത്ത് പ്രൊട്ടക്ഷൻ-കമ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ വകുപ്പ് ഡയറക്ടർ ഡോ.ഹമദ് അൽ റുമൈഹിയാണ് വെളിപ്പെടുത്തിയത്. ഖത്തറിലെ സ്ഥിതി ഗതികളിൽ സ്ഥിരത തുടരുകയാണ്.

മൊത്തം ജനസംഖ്യയുടെ 85 ശതമാനത്തിലധികം പേരും കോവിഡ് രണ്ട് ഡോസ് വാക്‌സിനുമെടുത്തവരാണ്. 35,000ത്തോളം ബൂസ്റ്റർ ഡോസും ഇതുവരെ നൽകി കഴിഞ്ഞു. പൊതുജനങ്ങൾ കിംവദന്തികളെ ആശ്രയിക്കാതെ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ തേടണമെന്നും ഡോ.ഹമദ് നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13612/omiron-has-no-presence-in-qatar)