---
title: "ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ട് : സൗദി"
english_title: "The country has the capability and experience to deal with Omicron: Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13985/the-country-has-the-capability-and-experience-to-deal-with-omiron-saudi"
published_at: "2021-12-02T12:00:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8683a8cf55_saudhi.jpg"
keywords: []
---

# ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ട് : സൗദി

> **Lead Summary:** **റിയാദ് :** കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ടെന്നും വ്യക്തികളെയും സമൂഹത്തെയും സംരക്ഷിക്കാൻ നിലവിലുള്ള നടപടിക്രമങ്ങൾ മതിയാകുമെന്നും സൗദി ആരോഗ്യ മന്ത്രായല വക്താവ് പറഞ്ഞു. ജിസിസിയിൽ ആദ്യ ഒമിക്രോൺ ബാധ സ്ഥിരീകരിച്ചതിനെ ശേഷം ആദ്യമായി നടത്തുന്ന വാർത്താസമ്മേളനത്തിലാണ് വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.

## Article Content

**റിയാദ് :** കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ടെന്നും വ്യക്തികളെയും സമൂഹത്തെയും സംരക്ഷിക്കാൻ നിലവിലുള്ള നടപടിക്രമങ്ങൾ മതിയാകുമെന്നും സൗദി ആരോഗ്യ മന്ത്രായല വക്താവ് പറഞ്ഞു. ജിസിസിയിൽ ആദ്യ ഒമിക്രോൺ ബാധ സ്ഥിരീകരിച്ചതിനെ ശേഷം ആദ്യമായി നടത്തുന്ന വാർത്താസമ്മേളനത്തിലാണ് വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണയെയും അതിന്റെ വകഭേദങ്ങളെയും കുറിച്ചുള്ള കിംവദന്തികളും തെറ്റായ വിവരങ്ങളും സൂക്ഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. യാത്ര ചെയ്യുമ്പോൾ യാത്രക്കാർ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പുതിയ വൈറസിനെ നേരിടാൻ രാജ്യത്ത് ആവശ്യമായ നടപടിക്രമങ്ങൾ എളുപ്പമാണ്.

മാസ്ക് ധരിക്കുക, പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കുക, ഉത്തേജക ഡോസ് എടുക്കുക. എന്നവിടെയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ നടപടികൾ.

ഒമിക്രോണിനെക്കുറിച്ച് വേണ്ടത്ര വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്ത കേസ്, ആവശ്യമായ പരിശോധനകൾ നടത്തിയ ശേഷമാണ് ക്വാറന്റീനിൽ വിട്ടത്. 24 രാജ്യങ്ങളിൽ ഒമിക്രോൺ അണുബാധ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സൗദി അറേബ്യയിൽ 34 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 പേരുടെ രോഗം സുഖമായി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 39 ആയി. സൗദിയിലെ ആകെ കൊറോണ ബാധിത മരണസംഖ്യ 8,837 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള കൊറോണ ബാധിതരുടെ എണ്ണം 549,786 ഉം സുഖം പ്രാപിച്ചവരുടെ എണ്ണം ആകെ 538,939 ഉം ആയി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13985/the-country-has-the-capability-and-experience-to-deal-with-omiron-saudi)