#QATAR | ബാര്‍ബി സിനിമയ്ക്ക് ഖത്തറിലും വിലക്ക്

#QATAR | ബാര്‍ബി സിനിമയ്ക്ക് ഖത്തറിലും വിലക്ക്
Sep 3, 2023 07:59 PM | By Vyshnavy Rajan

ദോഹ : (gccnews.in ) ബാര്‍ബി സിനിമയ്ക്ക് ഖത്തറിലും വിലക്ക്. ഖത്തറിലെ സിനിമാ തിയേറ്ററുകളില്‍ ബാര്‍ബിക്ക് പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ലെന്ന് ദോഹ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തറിലെ നോവോ സിനിമയുടെ മാനേജ്‌മെന്റ് ആയ എലാന്‍ ഗ്രൂപ്പ് കഴിഞ്ഞമാസം 31ന് ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സെന്‍സര്‍ഷിപ്പ് അനുമതി ഇല്ലാത്തതിനാല്‍ ബാര്‍ബിയുടെ പ്രദര്‍ശനം വിലക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കുവൈത്ത്, ഒമാന്‍, ലബനോന്‍ എന്നിവിടങ്ങളിലും ബാര്‍ബി സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുക്കിയിട്ടുണ്ട്. ബാര്‍ബിക്ക് പുറമെ 'ടോക് ടു മീ' എന്ന സിനിമയും കുവൈത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചിരുന്നു.

കുവൈത്ത് സമൂഹത്തിനും പൊതുരീതികള്‍ക്കും വിരുദ്ധമായ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതാണ് രണ്ടു സിനിമകളുമെന്ന് സിനിമയുടെ സെന്‍സര്‍ഷിപ്പ് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുന്ന കുവൈത്ത് ഇന്‍ഫര്‍മേഷന്‍സ് കമ്മറ്റി മന്ത്രാലയം അറിയിച്ചതായി പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലാഫി അല്‍ സുബൈ പറഞ്ഞു.

സാധാരണയായി വിദേശ സിനിമകള്‍ പരിശോധിക്കുമ്പോള്‍ പൊതു സാന്മാര്‍ഗികതയ്ക്ക് വിരുദ്ധമായ സീനുകള്‍ ഉണ്ടെങ്കില്‍ അവ സെന്‍സര്‍ ചെയ്യാനാണ് കമ്മറ്റി ഉത്തരവിടുക.

എന്നാല്‍ സിനിമ കൈകാര്യം ചെയ്യുന്നത് കുവൈത്ത് സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് യോജിക്കാത്ത രീതിയിലുള്ള ആശയം, സന്ദേശം അല്ലെങ്കില്‍ അസ്വീകാര്യമായ പെരുമാറ്റം എന്നിവയാണെങ്കില്‍ ആ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് കമ്മറ്റിയുടെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

#QATAR #Barbie #movie #banned #Qatar

Next TV

Related Stories
#UAE |യുഎഇയിലെ പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചു

Jun 2, 2024 11:17 AM

#UAE |യുഎഇയിലെ പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചു

സെപ്റ്റംബർ 15 വരെ രാജ്യത്തെ തൊഴിലാളികൾ വെയിലത്ത് ജോലിചെയ്യുന്നത് നിയമ വിരുദ്ധമായിരിക്കും....

Read More >>
#suicide  | കുവൈത്തില്‍ പ്രവാസി തീകൊളുത്തി ജീവനൊടുക്കി

Jun 2, 2024 07:06 AM

#suicide | കുവൈത്തില്‍ പ്രവാസി തീകൊളുത്തി ജീവനൊടുക്കി

പ്രോസിക്യൂഷൻറെ ഉത്തരവിനെ തുടർന്ന് ആത്മഹത്യയ്ക്ക് കേസ് രജിസ്റ്റർ...

Read More >>
#fire | ഷാര്‍ജയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം

Jun 1, 2024 10:11 PM

#fire | ഷാര്‍ജയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ്...

Read More >>
#trafficfines |ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, അറിയിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

Jun 1, 2024 08:07 PM

#trafficfines |ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, അറിയിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ജൂണ്‍ ഒന്ന് മുതല്‍ ട്രാഫിക് പിഴയിളവ് പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു....

Read More >>
#Makkah | മക്കയിൽ ഇന്നലെ ജുമുഅയിലും പ്രാർത്ഥനയിലും അണിനിരന്നത് ഒരു ലക്ഷത്തിലേറെ ഇന്ത്യൻ തീർത്ഥാടകർ

Jun 1, 2024 08:06 PM

#Makkah | മക്കയിൽ ഇന്നലെ ജുമുഅയിലും പ്രാർത്ഥനയിലും അണിനിരന്നത് ഒരു ലക്ഷത്തിലേറെ ഇന്ത്യൻ തീർത്ഥാടകർ

ആറായിരത്തിലേറെ മലയാളി തീർത്ഥാടകരും ജുമുഅയിലും പ്രാർത്ഥനയിലും പങ്കുകൊള്ളാൻ ഹറമിൽ...

Read More >>
#Landslide | ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ്​ തൊ​ഴി​ലാ​ളി മ​രി​ച്ചു

Jun 1, 2024 07:55 PM

#Landslide | ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ്​ തൊ​ഴി​ലാ​ളി മ​രി​ച്ചു

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്​ ഏ​ത്​ രാ​ജ്യ​ക്കാ​ര​നാ​ണെ​ന്ന​തി​നെ​ക്കു​റി​ച്ച്​...

Read More >>
Top Stories

News Roundup