Featured

#fire | ഷാര്‍ജയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം

News |
Jun 1, 2024 10:11 PM

ഷാര്‍ജ:  (gcc.truevisionnews.com)   ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ. ഷാര്‍ജ വ്യവസായ മേഖല 6ല്‍ ഉപയോഗിച്ച കാറുകളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ഉച്ചക്ക് 3.05നാണ് തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചത്. ഉടന്‍ തന്നെ മുവേല, സംനന്‍, അല്‍ സജ്ജ എന്നീ മൂന്ന് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായി സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറി.

#massive #fire #broke #out #warehouse #sharjah

Next TV

Top Stories