#Qatar|ഖത്തറിൽ ഇനി ആഘോഷ രാവ്‌ സൂപ്പർ താര സംഗമം നവംബറിൽ

#Qatar|ഖത്തറിൽ ഇനി ആഘോഷ രാവ്‌ സൂപ്പർ താര സംഗമം നവംബറിൽ
Sep 10, 2023 02:38 PM | By Priyaprakasan

ദോഹ:(gccnews.in) ഖത്തറിന്റെ മണ്ണിലേക്ക് ചേക്കേറാൻ മലയാള സിനിമ താരങ്ങൾ ഒരുങ്ങുന്നു.മലയാളം സിനിമ താരങ്ങൾ താരസംഘടനയായ അമ്മയുടെ സഹകരണത്തോടെ ഖത്തറിലെ 91ഓളം ഇവന്റ്സുമായി ചേർന്നാണ് പരിപാടി നടത്തുന്നത്.

നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നവംബർ മാസത്തിൽ ആയിരിക്കും എന്റർടൈൻമെന്റ് ഷോ നടക്കുകയെന്ന് സംഘടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ മലയാളത്തിലെ വമ്പൻ താര നിര തന്നെ ഖത്തറിൽ അണിനിരക്കും. നവംബറിൽ നടത്താൻ തീരുമാനിച്ച പരിപാടിയുടെ വേദിയും സമയവും തീരുമാനം ആയിട്ടില്ല.

ഇത് പിന്നീട് പ്രഖ്യപിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഒൻപത് വർഷത്തെ ഇടവേളക്ക് ശേഷമാണ് മെഗാ സ്റ്റാറുകളെ ഉൾപ്പെടുത്തി കൊണ്ട് വീണ്ടുമൊരു ആഘോഷ രാവ്‌ സംഘടിപ്പിക്കുന്നത്.

താര രാജാക്കന്മാർക്ക് പുറമെ ജയറാം, ദിലീപ്, ബിജു മേനോൻ, മനോജ്‌ കെ. ജയൻ, സൂരാജ് വെഞ്ഞാറമൂട്, പിഷാരടി, ഷാരോൺ,ഐശ്വര്യ ലക്ഷ്മി, ആസിഫ് അലി,കുഞ്ചാക്കോ ബോബൻ,മാളവിക,ഹണി റോസ്, തുടങ്ങിയവരും ഖത്തറിൽ എത്തിച്ചേരും.

സംഗീത ജീവിതത്തിൽ 40 വർഷം പിന്നിടുന്ന ഗായകൻ എം ജി ശ്രീകുമാറിനെ ഈ പരിപാടിയിൽ വെച്ച് ആദരിക്കുമെന്ന് ആന്റോ ജോസഫ് പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, കെ എം പി എ ജനറൽ സെക്രട്ടറി ബി രാകേഷ്, ട്രഷറർ ലിസ്റ്റിൻ സ്റ്റീഫൻ,വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാർ, സിയാദ് കോക്കർ,പ്രോഗ്രാം ഡയറക്ടർ എം രഞ്ജിത്ത്,മുസ്തഫ, മമ്മി സെഞ്ച്വറി,ഹാരിസ് എന്നിവർ പങ്കെടുത്തു.

ഖത്തറിലെ പ്രവാസി മലയാളികൾ കണ്ടതിൽ വച്ച് തികച്ചും വിസ്മയകരവും വ്യത്യസ്തവുമായ ഒരു ശോ തന്നെയായിരിക്കും നവംബറിൽ നടക്കുക എന്ന് സംഘാടകർ അറിയിച്ചു

#Qatar #celebrationnight #superstars #held #November

Next TV

Related Stories
പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന; കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

May 9, 2025 09:26 AM

പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന; കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

സൗ​ദി​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ...

Read More >>
പ്രവാസികൾക്ക് ഇരുട്ടടി, ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

Apr 27, 2025 08:04 PM

പ്രവാസികൾക്ക് ഇരുട്ടടി, ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ...

Read More >>
Top Stories