Sep 11, 2023 01:13 PM

മ​സ്‌​ക​ത്ത്: (gccnews.com) അ​ടു​ത്ത ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത്​ താ​പ​നി​ല ഗ​ണ്യ​മാ​യി ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അതുപോലെ ശ​രീ​ര​ത്തി​ൽ ജ​ലാം​ശം നി​ല​നി​ർ​ത്ത​ണ​മെ​ന്നും പു​റ​ത്തു​ള്ള ജോ​ലി​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ചൂ​ട് കൂ​ടു​ത​ലു​ള്ള സ​മ​യ​ങ്ങ​ളി​ൽ മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ നി​വാ​സി​ക​ളോ​ട് പറഞ്ഞു .

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ താ​പ​നി​ലയാണ് ദി​മ വ​ത്ത​യ്യാ​ൻ, അ​ൽ-​സു​നൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്തിരിക്കുന്നത് ​ . 42.8 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ താ​പ​നി​ല. ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല​യാ​ണ് സെ​യ്ഖ് സ്റ്റേ​ഷ​നി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്, 20.2 ഡി​ഗ്രി സെ​ൽ​ഷ്യ​സ്.

#Temperatures #rise #significantly #Muscat #Meteorological Center

Next TV

Top Stories