---
title: "സൗദിയില്‍ കോവാക്‌സീന് അംഗീകാരം"
english_title: "covaxin approved in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/14758/covaxin-approved-in-saudi-arabia"
published_at: "2021-12-06T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae1ed8ebfb1_covaxin.jpg"
keywords: []
---

# സൗദിയില്‍ കോവാക്‌സീന് അംഗീകാരം

> **Lead Summary:** **ജിദ്ദ : **സൗദിയില്‍ കോവാക്‌സീന് അംഗീകാരം. ഉംറ, ഹജ് കർമങ്ങൾക്ക് കോവാക്‌സീൻ രണ്ടു ഡോസ് സ്വീകരിക്കുന്നവർക്ക് നേരിട്ട് പ്രവേശിക്കാം. കൂടാതെ സിനോഫാം, സിനോവാക് എന്നീ വാക്സീനുകൾക്കും അംഗീകാരം നൽകി. ജനുവരി മുതൽ സ്പുട്‌നിക് വാക്‌സീനും അംഗീകാരമുണ്ടാകും.

## Article Content

**ജിദ്ദ : **സൗദിയില്‍ കോവാക്‌സീന് അംഗീകാരം. ഉംറ, ഹജ് കർമങ്ങൾക്ക് കോവാക്‌സീൻ രണ്ടു ഡോസ് സ്വീകരിക്കുന്നവർക്ക് നേരിട്ട് പ്രവേശിക്കാം. കൂടാതെ സിനോഫാം, സിനോവാക് എന്നീ വാക്സീനുകൾക്കും അംഗീകാരം നൽകി. ജനുവരി മുതൽ സ്പുട്‌നിക് വാക്‌സീനും അംഗീകാരമുണ്ടാകും.

ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക( കോവീഷീൾഡ്), ജോൺസൺ ആൻ‍ഡ് ജോൺസൻ എന്നി കമ്പനികളുടെ വാക്‌സീനുകൾക്ക് സൗദിയിൽ നേരത്തെ അംഗീകാരമുണ്ട്. ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക വാക്‌സീനുകൾ രണ്ടു ഡോസ് വീതവും ജോൺസൺ ആൻഡ് ജോൺസൺ ഒരു ഡോസുമാണ് സ്വീകരിക്കേണ്ടത്.

സൗദിയിലെത്തുന്ന ഹജ്, ഉംറ തീർഥാടകരും സന്ദർശകരും മൂന്നു ദിവസം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ പാലിക്കൽ നിർബന്ധമാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതോടെ ഇന്ത്യയിൽ നിന്നും കോവാക്സിനും പട്ടികയിൽ ഇടംനേടി.

ഡിസംബർ മുതൽ ഇവയുടെ നിശ്ചിത ഡോസ് കുത്തിവയ്പ്പ് എടുത്തവർക്ക് ഇമ്മ്യൂൺ സ്റ്റാറ്റസ് കണക്കാക്കപ്പെടുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു . ഇക്കൂട്ടത്തിൽപ്പെട്ട വാക്സീനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസ് സ്വീകരിക്കുന്നവർക്ക് നേരിട്ടു പ്രവേശിക്കാവുന്നതാണ് .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/14758/covaxin-approved-in-saudi-arabia)