ദുബായ്:(gccnews.in)പാസ്പോർട്ട് ഇല്ലാതെ യാത്ര ചെയ്യാൻ സൗകര്യമൊരുക്കിയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം ഇപ്രാവശ്യം ശ്രദ്ധേയമാകുന്നത്.
ടെർമിനൽ മൂന്ന് ഉപയോഗിക്കുന്ന എമിറേറ്റ് എയർലൈൻസ് യാത്രക്കാർക്കാണ് ആദ്യഘട്ടത്തിൽ സൗകര്യം ലഭ്യമാക്കുക. വർഷാവസാനത്തോടെ സ്മാർട്ട് സംവിധാനം വഴി ഇത് നടപ്പാക്കാനാണ് തീരുമാനം.
തിരിച്ചറിയൽ രേഖയായി യാത്രക്കാരുടെ മുഖവും വിരലടയാളവും ഉപയോഗിക്കും. നവംബറിൽ ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ 3ൽ പുതിയ സംവിധാനം നിലവിൽ വരും.
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.
യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിനു മുമ്പ് തന്നെ അവരുടെ പ്രൊഫൈലിങ് നടത്താനാവും. ഇത് യാത്ര കൂടുതൽ സുഗമമാക്കാൻ സഹായിക്കും
#dubai #shocked #expatriates #dubai #international #airport #made #possible #travel #without #passport