#Qatar | ഖത്തറില്‍ വിമാനയാത്രക്കാരുടെ എണ്ണത്തിന്‍ വന്‍ വര്‍ധനവ്

#Qatar | ഖത്തറില്‍ വിമാനയാത്രക്കാരുടെ എണ്ണത്തിന്‍ വന്‍ വര്‍ധനവ്
Sep 21, 2023 08:41 PM | By Susmitha Surendran

ദോഹ: ഖത്തറില്‍ വിമാനയാത്രക്കാരുടെ എണ്ണത്തിന്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 28.1 ശതമാനം വര്‍ധനവ് ഉണ്ടായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2022ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് വിമാന സര്‍വീസുകളുടെ എണ്ണത്തിലും 22 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം 22,909 ഫ്ലൈറ്റുകളാണ് രാജ്യത്ത് വന്നുപോയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് 18,782 ആയിരുന്നു. ചരക്ക് നീക്കത്തിലും വലിയ വര്‍ദ്ധനവാണ് കഴിഞ്ഞ മാസം ഉണ്ടായത്.

3.5 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ എട്ട് മാസങ്ങളിലായി യാത്രക്കാരുടെ ചരക്ക് നീക്കത്തിന്റെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിക്കുന്നതായും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജൂലൈ മാസത്തില്‍ വിമാന യാത്രക്കാരുടെ എണ്ണം 4.3 ദശലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷവുമായി താരമ്യം ചെയ്യുമ്പോള്‍ 24.3 ശതമാനമാണ് വര്‍ധനവ്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദോഹ വിമാനത്താവളം എന്നിവിടങ്ങളില്‍ യാത്രക്കാരുടെ വലിയ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്.

ശൈത്യകാലം ആരംഭിക്കുന്നതോടെ വരും മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണം ഇനിയും വലിയ തോതില്‍ ഉയരുമെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വിലയിരുത്തല്‍. ഫിഫ ലോകകപ്പിന് ശേഷം ലോകത്തെ പ്രധാന ടൂറിസം ഹബ്ബായി മാറാൻ നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കി വരുന്നത്.

#huge #increase #number #air #passengers #Qatar

Next TV

Related Stories
#Violationlaw  |    നി​യ​മ ലം​ഘ​നം: കുവൈത്തിൽ നി​ര​വ​ധി പേ​ർ പി​ടി​യി​ൽ

Dec 2, 2023 10:34 AM

#Violationlaw | നി​യ​മ ലം​ഘ​നം: കുവൈത്തിൽ നി​ര​വ​ധി പേ​ർ പി​ടി​യി​ൽ

താ​മ​സ നി​യ​മ ലം​ഘ​ന​ങ്ങ​ളും അ​ന​ധി​കൃ​ത ന​ട​പ​ടി​ക​ളും...

Read More >>
#DUBAI | കെ.പി മുഹമ്മദിന് ദുബൈ പൊലീസിന്റെ ആദരം

Dec 2, 2023 08:39 AM

#DUBAI | കെ.പി മുഹമ്മദിന് ദുബൈ പൊലീസിന്റെ ആദരം

നമ്മുടെ പോറ്റമ്മ നാടായ യുഎഇ യാതൊരു പക്ഷപാതവുമില്ലാതെയാണ് യുഎഇയിലെ സമൂഹങ്ങളെ...

Read More >>
#death  |    മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

Dec 1, 2023 11:29 PM

#death | മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

മലയാളി യുവാവ് ദുബായിൽ...

Read More >>
#ARREST | 1000ത്തി​ല​ധി​കം പാ​ക്ക​റ്റ്​ ഖാ​ത്ത് മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ച് വി​ദേ​ശി​ക​ൾ പിടിയിൽ

Dec 1, 2023 11:21 PM

#ARREST | 1000ത്തി​ല​ധി​കം പാ​ക്ക​റ്റ്​ ഖാ​ത്ത് മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ച് വി​ദേ​ശി​ക​ൾ പിടിയിൽ

പ്ര​തി​ക​ൾ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ആ​ർ.​ഒ.​പി...

Read More >>
#GAZA |  ഗാസയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് സൗദി അറേബ്യ

Dec 1, 2023 11:13 PM

#GAZA | ഗാസയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് സൗദി അറേബ്യ

ചൈനീസ് വിദേശകാര്യ മന്ത്രി, അറബ്-ഇസ്ലാമിക് മന്ത്രിതല സമിതിയംഗങ്ങൾ എന്നിവരോടൊപ്പം പലസ്തീൻ വിഷയത്തിൽ യു.എൻ രക്ഷാകൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ്...

Read More >>
#rain |  മസ്കത്തിൽ  ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത; ​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

Dec 1, 2023 10:09 PM

#rain | മസ്കത്തിൽ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത; ​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

മസ്കത്തിൽ ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത; ​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ...

Read More >>
Top Stories